പാലക്കാട്: മുങ്ങിയ പാലത്തിലൂടെ സാഹസികമായി പോയ ബസിന് പിഴ. അപകടകരമായ രീതിയിൽ ഓടിച്ച വാഹനങ്ങൾക്കാണ് മണ്ണാർക്കാട് ട്രാഫിക് പൊലീസാണ് പിഴ ചുമത്തിയത്.
ചെക്കരക്കടവ് പാമ്പ്ര പാലത്തിലൂടെ സഞ്ചരിച്ച ബസിനും ജീപ്പിനുമാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. പാലത്തിന്റെ പകുതിയോളം വെള്ളത്തിൽ മുങ്ങിയ ബസ് പാലം മുറിച്ചുകടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അപകടകരമായ രീതിയിൽ മനഃപൂർവം ജീവന് ഭീഷണിയാകുംവിധം വാഹനമോടിച്ചതിനാലാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









