മമ്മൂട്ടി ചെറുപ്പം കാത്ത് സൂക്ഷിക്കുന്നത് കണ്ട് അസൂയയുണ്ടോയെന്നായിരുന്നു നദിയാ മൊയ്തുവിനോടുള്ള ഒരു ചോദ്യം. അസൂയ ഒന്നുമില്ല, സന്തോഷമാണ് അതില്‍. ഇത്രയും കൊല്ലത്തിനുശേഷവും ചെറുപ്പവും സൗന്ദര്യവും കാത്ത് സൂക്ഷിക്കാൻ കഴിയുന്നത് ഭാഗ്യമാണ്. പിന്നെ കുശുമ്പുള്ള ഒരു കാര്യം മമ്മൂക്കയ്ക്ക് അതുപോലെ നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ട്. പക്ഷേ നമ്മള് പെണ്ണുങ്ങള് എത്ര ചെറുപ്പം കാത്ത് സൂക്ഷിച്ചാലും അതുപോലുള്ള നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നില്ല എന്നായിരുന്നു നദിയ മൊയ്തുവിന്റെ മറുപടി. ഈ സിനിമയില്‍ നല്ല കഥാപാത്രമല്ലേ എന്ന് മമ്മൂട്ടി ചോദിക്കുന്നതും അതേയെന്ന് നദിയ മറുപടി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഫാത്തിമ എന്ന കഥാപാത്രമാണ് ചിത്രത്തില്‍ നദിയ മൊയ്തുവിന്.അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. എ ആൻഡ് എയാണ് ചിത്രത്തിന്റെ വിതരണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.