ഡ്രൈവിങ് ലൈസന്‍സിനു പിന്നാലെ വാഹനരജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും (ആര്.സി.) ഡിജിറ്റല്‍ രൂപത്തിലേക്കുമാറും. ഉടന്‍ സോഫ്റ്റ്വേറില് മാറ്റംവരും. നാലരലക്ഷം ആര്.സി. തയ്യാറാക്കാനുണ്ട്. കുടിശ്ശിക തീര്‍ത്തുകഴിഞ്ഞാല്‍ പുതിയ അപേക്ഷകര്‍ക്ക് ഡിജിറ്റല്‍ പകര്പ്പാകും ലഭിക്കുക. ആവശ്യപ്പെടുന്നവര്ക്കുമാത്രമേ ആര്.സി. കാര്‍ഡ് നല്‍കൂ
ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഇതരസംസ്ഥാന യാത്രകള്‍ക്ക് അസല്‍ കാര്‍ഡ് അവശ്യമാണ്.ലൈസന്‍സ് പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറിക്കഴിഞ്ഞു. നവംബറിനുമുന്പ് ഫീസടച്ചവര്‍ക്ക് മാത്രമാകും ഇനി കാര്‍ഡ് നല്‍കുക. തിരിച്ചറിയല്‍ രേഖയായി ലൈസന്‍സ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പണമടച്ചാല്‍ കാര്‍ഡ് നല്‍കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാര് പറഞ്ഞിരുന്നു. 2023 ഒക്ടോബറിലാണ് ആര്.സി.ബുക്ക് സ്മാര്‍ട്ട് കാര്‍ഡ് മാതൃകയിലേക്ക് മാറിതുടങ്ങിയത്. ഇടനിലക്കാരുടെ കൈകടത്തലുകള്‍ ഇല്ലാതാകുമെന്ന പ്രതീക്ഷയിലാണ് പെറ്റ് ജി കാര്‍ഡ് രൂപത്തിലേക്ക് വാഹന രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് മാറാന്‍ തീരുമാനിക്കുന്നത്. ഓഫീസുകളില്‍ നിന്നും ഓണ്‍ലൈനില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ചായിരിക്കും ആര്.സി. അച്ചടിച്ച് വിതരണം ചെയ്യുന്നതെന്നായിരുന്നു മുന്‍പ് പുറത്തുവന്ന വിവരം
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.