കോഴിക്കോട്: താമരശ്ശേരിയിൽ ബൈക്കുകളിലെത്തിയ യുവാക്കൾ വിവാഹ പാർട്ടിയുടെ വാഹനത്തിന് മുന്നിൽ സ്റ്റണ്ട് ചെയ്തു.
ഇത് ചോദ്യം ചെയ്തതിന് റോഡിന് നടുവിൽ വെച്ച് തർക്കത്തിലേക്കും അടിപിടിയിലും നയിച്ചു. ഇന്നലെ രാത്രി താമരശ്ശേരി-ബാലുശ്ശേരി റോഡിലാണ് സംഭവം.
ഒരു വിവാഹ സൽക്കാരത്തിൽ നിന്ന് മടങ്ങുന്ന വാഹനങ്ങൾക്ക് മുന്നിലാണ് മൂന്ന് ബൈക്കുകളിലായി എത്തിയ ആറ് പേരടങ്ങുന്ന സംഘം നീണ്ട സ്റ്റണ്ട് നടത്തിയത്. ഗതാഗത തടസ്സം സൃഷ്ടിച്ചുകൊണ്ട് സ്റ്റണ്ട് തുടർന്നപ്പോൾ, വിവാഹ പാർട്ടിയുടെ വാഹനങ്ങളിലുണ്ടായിരുന്നവർ ഇത് ചോദ്യം ചെയ്തു. പിന്നീട്, ഇരുവിഭാഗങ്ങളും തമ്മിൽ തർക്കമുണ്ടായി. ഇത് കയ്യാങ്കളിയിലും അടിപിടിയിലും കലാശിച്ചു. ഒടുവിൽ നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് രംഗം ശാന്തമായി.
അതേസമയം, അടിപിടിക്കിടെ പരിക്കേറ്റവരിൽ ചിലർ ആശുപത്രിയിൽ ചികിത്സ തേടിയതായി റിപ്പോർട്ടുണ്ട്. എന്നാൽ, സംഭവത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും താമരശ്ശേരി പോലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.