കലികാല രക്ഷകയായാണ് കാളീദേവിയെ കാണുന്നത്. മഹാമാരികളിൽ നിന്നും പ്രകൃതി ദുരന്തങ്ങളിൽ നിന്നും ലോകത്തെ രക്ഷിക്കാൻ കാളീ സങ്കൽപത്തിന് മാത്രമേ കഴിയൂ.ഉദാത്തമായ കാളീ സങ്കൽപ്പത്തെ അമൂർത്തമായ ആരാധന കൊണ്ട് സംതൃപ്തമാക്കുന്നതാണ് മഹാകാളികാ യാഗം.
ഇന്ത്യയുടെ യാഗ ചരിത്രത്തിൽ ആദ്യമായാണ് മഹാകാളികാ യാഗം നടക്കുന്നത്. മേയ് ആറാം തീയതി തുടങ്ങി മേയ് പതിനാറിന് അവസാനിക്കുന്ന മഹാകാളികാ യാഗം തിരുവനന്തപുരം വെങ്ങാനൂരിലെ പൗർണ്ണമിക്കാവിലാണ് നടക്കുന്നത്.ഇന്ത്യയിലെ പ്രധാനപ്പെട്ട അമ്പത്തൊന്ന് ശക്തിപീഠങ്ങളിലെ ഒമ്പതോളം ശക്തിപീഠങ്ങളിൽ നിന്നും വരുന്ന ആചാര്യൻമാർ ഒന്നിച്ചു നടത്തുന്ന മഹാകാളികാ യാഗം ആത്മീയ ചരിത്രത്തിലെ ആദ്യസംഭവമാണ്.അതോടൊപ്പം അഘോരി സന്യാസിമാർ ആദ്യമായാണ് കേരളത്തിലെ ഒരു യാഗത്തിൽ പങ്കെടുക്കാൻ എത്തുന്നത്. ലോകത്തിലാദ്യമായി അക്ഷരദേവതമാരെ പ്രതിഷ്ഠിച്ചിരിക്കുന്ന പൗർണ്ണമിക്കാവിലെ മഹാകാളികാ യാഗം കാണാൻ ഇന്ത്യയിലേയും വിദേശരാജ്യങ്ങളിലേയും ശാസ്ത്രജ്ഞൻമാർ ഉൾപ്പെടെ വരുന്നുണ്ട്.
ഒരു നാടിന്റെ കൂട്ടായ്മ കൂടിയാണ് യാഗം.താന്ത്രിക യാഗമെന്നും വൈദീക യാഗമെന്നും
യാഗങ്ങളെ രണ്ടായി തരം തിരിച്ചിരിക്കുന്നു.പ്രകൃതിയെ ശക്തിയായി സങ്കൽപിച്ച് നടത്തുന്നതാണ് വൈദികയാഗം.ദേവതകളേയും ദേവൻമാരേയും മുൻനിർത്തി നടത്തുന്നതാണ് താന്ത്രിക യാഗം.
നാല് വേദത്തിന്റേയും പൊരുളായ,പ്രപഞ്ചത്തിന്റെ അമ്മയായ കാളീ ദേവി
പല രൂപങ്ങളിലും പല പേരുകളിലുമാണ് അറിയപ്പെടുന്നത്.പാർവതിയായും ലക്ഷ്മിയായും ഭദ്രകാളിയായും അക്ഷരദേവതയായും ദുർഗ്ഗയായും ചണ്ഡികയായും ചാമുണ്ഡിയായും ഭഗവതിയായും അറിയപ്പെടുന്നതെങ്കിലും ഭക്തരുടെ പാപങ്ങളും ദു:ഖങ്ങളും ഭയവും പരിഹരിച്ച് സർവമംഗളവും കൊടുക്കുന്നത് ഭദ്രകാളിയാണ്.കാലത്തെ പോലും ജയിക്കാൻ കഴിവുള്ളവൾ എന്ന അർത്ഥത്തിലാണ് ദേവിയെ മഹാകാളികയായി വിളിക്കുന്നത്.മഹാകാളികയെ മനസിൽ ധ്യാനിച്ചാണ് യാഗാഗ്നിയിൽ അർപ്പിക്കുന്നത്.ജപിച്ചുഴിഞ്ഞ് യാഗാഗ്നിയിൽ അർപ്പിക്കുന്നതെല്ലാം മനുഷ്യരുടെ ദുരിതങ്ങളാണ്.ഭക്തരുടെ ദു:ഖങ്ങളും ദുരിതങ്ങളും യാഗാഗ്നിയിൽ അർപ്പിച്ച് കരിച്ചു കളയുമ്പോൾ ഓരോ ഭക്തനും സന്തോഷവും സമാധാനവും സമ്പത്തും വർദ്ധിക്കും.
കർണ്ണാടക
മൂകാംബിക ക്ഷേത്രത്തിലെ മുഖ്യതന്ത്രിയായ ഡോ.രാമചന്ദ്ര അഡിഗ,
ആന്ധ്രാപ്രദേശ് കാളഹസ്തി ക്ഷേത്രത്തിലെ വിശ്വനാഥ ശർമ്മ,
മധ്യപ്രദേശ് ശ്രീഗഡ്കാളികാ ക്ഷേത്രത്തിലെ ആചാര്യ പ്രശാന്ത് പ്രഭു ദ്വിവേദി,
പഞ്ചാബ് ശ്രീമാതാ കാളീശക്തിപീഠ് ക്ഷേത്രത്തിലെ ആചാര്യ രാംലാൽ ശാസ്ത്രി,
ആസാം കാമാഖ്യ ദേവീക്ഷേത്രത്തിലെ രാജപുരോഹിത് ആചാര്യ ശ്രീജ്യോതികുമാർ ശർമ്മ,
കൽക്കട്ട താരാപീഠ് കാളീക്ഷേത്രത്തിലെ ആചാര്യ ശ്രീ ബഹിരത് ഭട്ടാചാര്യ,
ഒറീസ്സ കാളി ബിമലദേവീ ക്ഷേത്രത്തിലെ ആചാര്യ ജിതേന്ദ്ര പാണ്ഡെ,
ബംഗാൾ കാളികാ ക്ഷേത്രത്തിലെ ഡോ.ആചാര്യ പൂർണാശിഷ് ചാറ്റർജി,
തെലുങ്കാന കാളികാ ക്ഷേത്രത്തിലെ സ്വാമിനാഥ് ശർമ്മ,
ആസാം കാമാഖ്യ ദേവീക്ഷേത്രത്തിലെ പ്രൊഫ.അശോക് ഭട്ടാചാര്യ,
ഉത്തർപ്രദേശ് മാ വിന്ധ്യാവാസിനി ക്ഷേത്രത്തിലെ ആചാര്യ ശ്രീധർ ശാസ്ത്രികൾ,
ഹിമാചൽ പ്രദേശ് മാ ജ്വാലാമുഖി ശക്തിപീഠ് ക്ഷേത്രത്തിലെ ആചാര്യ വിവേകാനന്ദ ശർമ്മ,
മദ്ധ്യപ്രദേശ് മഹാകാല ഭൈരവ ക്ഷേത്രത്തിലെ ആചാര്യ രവി ശുക്ല,
കേരളത്തിലെ ബ്രഹ്മശ്രീ ആനന്ദ് ശർമ്മ,
ബ്രഹ്മശ്രീ ശശികുമാര ശർമ്മ,
ജഗദ്ഗുരു രാജേന്ദ്രാനന്ദ സ്വാമികൾ,
ജഗദ്ഗുരു കൃഷ്ണ ശങ്കര സരസ്വതി സ്വാമികൾ,
ജഗദ്ഗുരു സൂര്യാനന്ദ സരസ്വതി സ്വാമികൾ,
ഭാഗവതാചാര്യൻ പള്ളിക്കൽ സുനിൽ എന്നിവർ ചേർന്നാണ് മഹാകാളികാ യാഗത്തിന് നേതൃത്വം നൽകുന്നത്. ഉല്ലാസ് ശ്രീധർ
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.