പുതുവർഷത്തിൽ കാർഷിക വിളകൾ കുതിച്ചുയരുന്നു. ഏലത്തിന് ഒരു ദിവസം കൊണ്ട് 700 രൂപ ഉയർന്നു. എല്ലാ വിളകളും ആദ്യദിനം മികച്ച പ്രകടനം കാഴ്ചവച്ചു.
പുതുവര്‍ഷത്തിലെ ആദ്യലേലത്തില്‍ ഏലം കുതിക്കുകയായിരുന്നു. ആദ്യലേലത്തില്‍ തന്നെ മുന്തിയ ഇനം ഏലയ്ക്ക കിലോയ്ക്ക് 4000 രൂപ ലഭിച്ചു. സാധാരണ ഇനങ്ങള്‍ 3000 രൂപയിലാണ് വിപണനം നടന്നത്. ആഭ്യന്തര വിപണിയിലും വിദേശ മാര്‍ക്കറ്റിലും ഒരേപോലെ തിളങ്ങുകയാണ് ഏലം. ഡിസംബര്‍ 31 നടന്ന ലേലത്തില്‍ 3301 രൂപയായിരുന്നു ഒരു കിലോ ഏലത്തിന്. ഒറ്റ ദിവസം കൊണ്ട് 700 രൂപ വര്‍ധിച്ച് ഇന്നലെ 4002 രൂപയിലെത്തി. ഏലത്തിന്റെ ശരാശരി വില 2972 രൂപയില്‍ നിന്നുയര്‍ന്ന് 3006 ലെത്തി. 37116 കിലോ ഏലം എത്തിയതില്‍ 36975 കിലോയും വിറ്റഴിഞ്ഞു.
റബറും തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ചവച്ചത്. ആര്‍എസ്‌എസ് നാലാം ഗ്രേഡ് കിലോയക്ക് 193 നു വിപണനം നടന്നപ്പോള്‍ അഞ്ചാം ഗ്രേഡ് കിലോയ്ക്ക് 183-189 രൂപയില്‍ നിന്നു. ഒട്ടുപാല്‍ ക്വിന്റലിന് 13600 രൂപയ്ക്കും ലാറ്റക്‌സ് 12200 രൂപയ്ക്കുമാണ് വിപണനം നടന്നത്.
ജാതിയും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. ജാതി പത്രി മഞ്ഞ ഫ്‌ളവറിന് 1300-1900 രൂപയ്ക്കാണ് വിപണനം നടന്നത്. ഫ്‌ളവര്‍ ചുവപ്പിന് 1200-1750 എന്നരീതിയിലും വിപണനം നടന്നപ്പോള്‍ ജാതിക്ക തൊണ്ടന്‍ കിലോയ്ക്ക് 250-300 രൂപയ്ക്കും തൊണ്ടില്ലാത്തത് 550-580 രൂപയ്ക്കുമാണ് കച്ചവടം നടന്നത്.
കൊപ്രയിലും വെളിച്ചെണ്ണ വിലയിലും വര്‍ധനവുണ്ടായി. തേയില വിപണിയും മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. കയറ്റുമതിയില്‍ 50 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്.
കുരുമുളകും മുന്നേറ്റം കാഴ്ചവച്ചു. കിലോയ്ക്ക് 100 രൂപ വര്‍ധിച്ച് ക്വിന്റലിന് 63400 രൂപയിലേക്കെത്തി.
നാളികേരവും മെച്ചപ്പെട്ട പ്രകടനമാണ് പുതുവര്‍ഷത്തിലെ ആദ്യദിനത്തില്‍ കാട്ടിയത്. കൊപ്രയിലും വെളിച്ചെണ്ണ വിലയിലും വര്‍ധനവുണ്ടായി. തേയില വിപണിയും മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. കയറ്റുമതിയില്‍ 50 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.