കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സപ്പോര്‍ട്ടു ഫാം മെക്കനൈസേഷന്‍ പദ്ധതിയില്‍ എറണാകുളം ജില്ലയിലെ കര്‍ഷകര്‍ക്കും കര്‍ഷക ഗ്രൂപ്പുകള്‍ക്കുമായി കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് റിപ്പയര്‍ ആന്റ് സര്‍വ്വീസ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. കാര്‍ഷിക യന്ത്രങ്ങള്‍ റിപ്പയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തികളും കര്‍ഷക സംഘങ്ങളും സെപ്തംബര്‍ 20 നു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. നിബന്ധനകള്‍ക്കു വിധേയമായി 25-100 ശതമാനം വരെ (പരമാവധി തുക 1000-2000 വരെ ) സബ്സിഡി ധനസഹായം സ്പെയര്പാര്ട്ട്സുകള്ക്കും.
25 ശതമാനം സബ്സിഡി ധനസഹായം പരമാവധി 1000 രൂപ റിപ്പയര്‍ ചാര്‍ജുകള്‍ക്കും ലഭ്യമാവും. 2024-25 വര്‍ഷത്തില്‍ ഘട്ടമായി 20 സര്‍വ്വീസ് ക്യാമ്പുകളാണ് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, എറണാകുളം കാര്യാലയത്തിന്റെ നേതൃത്വത്തില്‍ നടത്താനുദ്ദേശിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും അതതു ക്യഷിഭവനുമായോ ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ ബന്ധപ്പെടുക. ഫോണ്‍ 8943198880, 9847529216, 9496246073, 9745188234
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.