കൊല്ലം: ഓയൂരില്‍ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന സംഘത്തിലെ സ്ത്രീയുടെ രേഖാ ചിത്രം പുറത്തുവിട്ട് മണിക്കൂറുകള്‍ക്കകം എഐ അധിഷ്ഠിത ചിത്രവും സമൂഹ മാധ്യമത്തില്‍. സീരിയല്‍ താരങ്ങളടക്കമുള്ള മിക്കവരും ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. ആരാണ് എഐയുടെ സഹായത്തോടെ ഇത് വികസിപ്പിച്ചത് എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ട്.
അതെ സമയം രേഖാ ചിത്രവുമായി നല്ലതുപോലെ സാമ്യമുണ്ടെന്ന് നെറ്റിസണ്‍സിന്റെ ഭാഗത്ത് നിന്നും പ്രതികരണം വന്നിരുന്നു. കൊല്ലം കണ്ണനല്ലൂരില്‍ ഒരു വീട്ടിലെ കുട്ടി നല്കി വിവരം അനുസരിച്ചാണ് രേഖാചിത്രം തയാറാക്കിയത്. കൂടാതെ, അബിഗേലിനെ കണ്ടെത്തിയ മൂന്ന് വിദ്യാര്‍ഥിനികള്‍ പ്രതിയെന്ന് സംശയിക്കുന്ന യുവതിയെ കണ്ടിരുന്നു. ഈ വിദ്യാര്‍ഥിനികളുടെ മൊഴി പ്രകാരവും പുതിയ രേഖാചിത്രം തയാറാക്കും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.