Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Life

ചെലവ് ചുരുക്കലിന്റെ ഭാഗമായി കോഴിക്കോട്ടെ എയർ ഇന്ത്യ ഓഫീസിന് പൂട്ടിട്ടു

by PressLive TV
August 13, 2022, 4:22 PM
in Life
17 0
0

മലബാറിന്റെ കവാടമായ കോഴിക്കോട്ടെ ഓഫീസിനു പൂട്ടുവീണത് ഈ ആഴ്ചയിലാണ്. പ്രവാസികളടക്കമുള്ള മലയാളികൾക്ക് മഹാരാജാവിന്റെ സന്നിധാനത്തിലേക്ക് സേവനത്തിനായി ഇനി കയറിച്ചെല്ലാനാവില്ല, പകരം കരിപ്പൂർ എയർപോർട്ടിലെ ഓഫീസിനെ സമീപിക്കേണ്ടിവരും. എയർ ഇന്ത്യ ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇന്ത്യയിലെ 64-ഓളം സെയിൽസ് ഓഫീസുകൾ താഴിട്ടു പൂട്ടുകയാണ്. ഒപ്പം 46 വിദേശരാജ്യങ്ങളിലെ സെയിൽസ് ഓഫീസുകളും.

വട്ടമുഖവും അരിവാൾ മീശയും മഞ്ഞയും ചുവപ്പും പൂക്കളുള്ള തലപ്പാവും പറക്കുന്ന പരവതാനിയിൽ ഇരുന്നു ഹുക്ക വലിക്കുന്ന സുന്ദരനായ ഒരു മഹാരാജാവ് – പണ്ടുമുതലേ ഇന്ത്യക്കാർ കണ്ടിരുന്ന എയർ ഇന്ത്യയെ യുവതലമുറയ്ക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? 1946 -ൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, എയർ ഇന്ത്യ എന്ന പേരിൽ പബ്ലിക് ലിമിറ്റഡ് കമ്പനി ആയപ്പോൾ, ഇന്ത്യയുടെ പ്രതീകമായി എയർ ഇന്ത്യ അറിയപ്പെട്ടുതുടങ്ങി. അന്ന് അതിന്റെ മാസ്കോട്ട് എന്ന നിലയ്ക്ക് ‘മഹാരാജ’യെ അവതരിപ്പിച്ചത് “ബോബി കൂക” യെന്ന അന്നത്തെ മാർക്കറ്റിംഗ് ഡയറക്ടറായിരുന്നു. ഈ സങ്കല്പത്തെ കടലാസിലേക്ക് പകർത്താൻ വേണ്ടി, അന്ന് ബോബി കൂക സമീപിക്കുന്നത് ജെ വാൾട്ടർ തോംപ്സൺ (JWT) എന്ന ദക്ഷിണ മുംബൈയിലെ പരസ്യ സ്ഥാപനത്തിലെ ആർട്ടിസ്റ്റ് ആയ സുഹൃത്ത്, ഉമേഷ് മുരുഡേശ്വർ റാവുവിനെ ആണ്.

എയർ ഇന്ത്യയിലെ യാത്ര എത്ര സുഖപ്രദമാണ്, അതിലെ സർവീസുകൾ എത്ര രാജകീയമാണ് എന്ന് മറ്റൊന്നും പറയാതെ തന്നെ വെളിപ്പെടുത്തുന്ന ഒരു ഐക്കൺ ആയി മേല്പറഞ്ഞ രൂപ ഭാവങ്ങളോടുകൂടിയുള്ള ഒരു മഹാരാജയെ വേണം എന്നാണ് കൂക റാവുവിനോട് പറഞ്ഞത്. അന്ന് ആർട്ടിസ്റ്റ് റാവു, കൂകയുടെ തന്നെ മറ്റൊരു സ്നേഹിതനായ പാകിസ്താനി വ്യാപാരി സയ്യിദ് വാജിദ് അലിയെ മോഡൽ ആക്കിക്കൊണ്ട്, തന്റെ നോട്ട് പാഡിൽ വരച്ചെടുത്തതാണ് ഇന്ന് നമ്മൾ കാണുന്ന എയർ ഇന്ത്യാ മഹാരാജയുടെ രൂപം.

ഏകദേശം 76 വർഷം മുമ്പ് എയർ ഇന്ത്യയുടെ മഹാരാജയെ ഗർഭം ധരിച്ച ബോബി കൂക്കയുടെ ഭാവനയുടെ ആകെത്തുകയാണ് ഇന്ത്യൻ ഹൃദയങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ചിഹ്നങ്ങളിൽ ഒന്നായ എയർ ഇന്ത്യയുടെ ‘മഹാരാജാ’. മഹാരാജായുടെ സ്രഷ്ടാക്കളായ കുക്കയും റാവുവും അദ്ദേഹത്തിന് വ്യത്യസ്തമായ വ്യക്തിത്വം, പുറം തള്ളിയ മീശ, നീണ്ട മൂക്ക്, വരയുള്ള ഇന്ത്യൻ തലപ്പാവ് എന്നിവ നൽകി. ഇന്ത്യൻ ആഡംബരം, ആതിഥ്യമര്യാദ, സേവനങ്ങൾ, എല്ലാറ്റിനുമുപരിയായി റോയൽറ്റി. ഒരു ഇന്ത്യൻ വാഹകനെ സംബന്ധിച്ചിടത്തോളം ഇതിലും കൂടുതൽ പ്രതീകമായ ചിഹ്നം മറ്റൊന്നില്ലായിരുന്നു.

സാങ്കേതിക പരിജ്ഞാനം വളർന്നു വലുതായ ലോക സാഹചര്യത്തിൽ വിമാന കമ്പനികളുടെ യാത്രാകാര്യക്രമങ്ങൾ ഓരോ എയർലൈനുകളുടെയും സ്വന്തമായ വെബ്ബിലൂടെയോ ഗ്ലോബൽ ഡിസ്ട്രിഭൂഷൺ സിസ്റ്റത്തിലൂടെയോ ആവണമെന്ന ധാരണ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. ഇതുമൂലം ഭീമമായ വിതരണ ചെലവുകൾ കുറക്കാൻ സാധിക്കുകയും വിമാന കമ്പനികൾക്ക് ലാഭത്തിൽ പ്രവർത്തിക്കാൻ സാധിക്കുകയും ചെയ്യും. വിമാനക്കമ്പനികളും ഓൺലൈൻ ട്രാവൽ ഏജൻസികളും വേർച്ചൽ ഇന്റെർലൈനിങ് സിസ്റ്റത്തിലൂടെ അവരവരുടെ പ്രൊഡക്ടുകൾ വിൽക്കുന്ന ഒരു സാങ്കൽപ്പിക പ്ലാറ്റ്ഫോം രൂപപ്പെടുത്തിതുടങ്ങിയത് തൊണ്ണൂറുകളുടെ അവസാനത്തിലാണ്. യൂറോപ്യൻ വിമാനകമ്പനികളായ കെ.എൽ.എം, ബ്രിട്ടീഷ് എയർലൈൻ, ലുഫ്താൻസാ എന്നിവരാണ് ആദ്യമായി വേർച്ചൽ ഓഫീസുകളിലൂടെ അവരുടെ സേവനങ്ങൾ യാത്രക്കാരിൽ എത്തിച്ചു തുടങ്ങിയത്. അതോടൊപ്പം ലോ കോസ്റ്റ് വിമാനങ്ങളും സേവനങ്ങൾ വേർച്ചൽ ഫ്ലാറ്റുഫോമിലൂടെ യാത്രക്കാരിൽ എത്തിക്കാൻ തുടങ്ങി.

അതോടെ ജനറൽ സെയിൽസ് ഏജൻസികളും ക്രമേണ കുറഞ്ഞു വന്നു. മൂന്നു ശതമാനം മുതൽ അഞ്ചു ശതമാനം ജി.എസ്.എ കമീഷനുകളും, വിപുലവും മനോഹരവുമായ എയർലൈൻ ഓഫീസ് ചെലവുകളും ശമ്പളത്തുകയും ലാഭിക്കാൻ എയർലൈനുകൾക്കു സാധിച്ചു. ഇടനിലക്കാരില്ലാതെ യാത്രക്കാരന് നേരിട്ട് വിമാന ടിക്കറ്റുകൾ, മൾട്ടി കാരിയർ ബുക്കിങ്ങുകൾ, അത്യാവശ്യമായ മറ്റു മാറ്റങ്ങൾ എല്ലാം സ്വന്തം വിരൽത്തുമ്പിലൂടെ അനായേസേന യാത്രക്കാരന് ചെയ്യാനാവും വിധത്തിൽ വി.ഐ സിസ്റ്റം വിപുലപ്പെടുത്തി.

ഹോട്ടൽ, കാർ, വിനോദസഞ്ചാരം, ഹെൽത്ത് ടൂർ എന്നിവയും ഇടനിലക്കാരില്ലാതെ ഇന്ന് സുലഭമായി ചെയ്തു വരുന്നു. അനതിവിദൂര ഭാവിയിൽ വി.ഐ സിസ്റ്റം വളർന്നു വലുതാവുന്നതോടെ എയർലൈൻ ഓഫീസുകൾ മുഴുവനായും ട്രാവൽ ഏജൻസികൾ ഭാഗികമായും ഇല്ലാതാവും. കായക് , സ്കൈസ്കാനർ ട്രിപ്പ് സ്റ്റാക്ക്മു തലായവ വളർച്ചയുടെ മുൻപന്തിയിൽ നിൽക്കുന്ന വി.ഐ. ബുക്കിംഗ് ഫ്ലാറ്റുഫോമുകളാണ്. മൾട്ടി സെഗ്മെന്റ് ബുക്കിംഗ് ആവശ്യമാണെങ്കിലോ വിമാനകമ്പനികൾ തമ്മിലുള്ള പരസ്പര ധാരണ കരാർ ഇല്ലെങ്കിൽപോലും ഇതര വിമാനങ്ങളിൽ യാത്ര ചെയ്യാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ വി.ഐ. സിസ്റ്റത്തിന് സാധിക്കും വിധത്തിലാണ് ഒരുക്കിയിരിക്കുന്നത് . യാത്രക്കാരാണ് ഗുണകരമാവും വിധത്തിൽ ടിക്കറ്റുകൾ വിലക്കുറവിൽ കൊടുക്കാൻ വി.ഐ.സിസ്റ്റത്തിന് സാധിക്കും.

കോഴിക്കോട്ടെ എയർ ഇന്ത്യയുടെ സിറ്റി ഓഫീസ് കരിപ്പൂരിലേക്ക് മാറ്റിയതോടെ പലരും മുഖ്യമന്ത്രിക്കും, വിമാന കമ്പനിയുടെ മേലധികാരികൾക്കും നിവേദനങ്ങൾ കൊടുത്തുകഴിഞ്ഞു. ലോകത്തിലെ ഒട്ടുമിക്ക വിമാനക്കമ്പനികളും അവരുടെ അതി മനോഹരമായ ഓഫീസുകൾ അടച്ചുപൂട്ടി തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി.

ഭീമമായ വിതരണന ചെലവുകൾ കുറക്കുന്നതിന്റെ ഭാഗമായി തൊണ്ണൂറുകളിൽ ആരംഭിച്ച ഒരു പ്രക്രിയയുടെ ഭാഗമായാണ് ഇപ്പോൾ എയർ ഇന്ത്യയുടെ നടപടിയെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. അതോടൊപ്പം ആർട്ടിഫിഷൽ ഇന്റലിജൻസിന്റെയും മറ്റു സാങ്കേതികവിദ്യയുടെയും സഹായത്തോടെ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാവുകയും, വിലക്കുറവിൽ ടിക്കറ്റുകൾ കിട്ടാനുള്ള സാദ്ധ്യതകൾ ഏറിവരികയും ചെയ്യും.

ഇത്തിഹാദ് എയർവേഴ്സ്, എമിറേറ്റ്, ബ്രിട്ടീഷ് എയർവെയ്സ്, കെ.എൽ.എം., സിംഗപ്പൂർ എയർവെയ്സ് എന്നീ വമ്പൻ വിമാനകമ്പനികൾക്കുപോലും ഇന്ന് ഇന്ത്യയിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും നാമമാത്രമായ സെയിൽസ് ഓഫീസുകൾ മാത്രമാണുള്ളത്.എയർപോർട്ടിൽ പ്രവർത്തിക്കുന്ന വിമാന കമ്പനിയുടെ ഓഫീസുകളിരുന്നും, വർക്ക് എറ്റ് ഹോമിലൂടെയുമാണ് വിമാന കമ്പനിയുടെ മാർക്കറ്റിംഗും, ടിക്കറ്റ് സെയിൽസും നിയന്ത്രിക്കുന്നത്.

കോവിഡാനന്തര മാറ്റങ്ങളുടെ ഭാഗമായി കൂടുതൽ സാങ്കേതികവിദ്യകൾ വിമാനകമ്പനികൾ നടപ്പിൽ വരുത്തി വരികയാണ്. അതിലൊന്നാണ് എയർപോർട്ടിലെ ടെച്ച്ലെസ്സ് ചെക്കിങ്ങും, ഇടനാഴിലൂടെ നടന്നു നീങ്ങുമ്പോൾ എമിഗ്രേഷനിൽ പാസ്സ്പോർട്ടിലെ വിവരങ്ങൾ ശേഖരിക്കുന്ന പുത്തൻ സമ്പ്രദായവും.മനുഷ്യ സഹായമില്ലാതെ എ.ഐ പാസ്സ്പോർട്ടിലെ വിവരങ്ങൾ ശേഖരിക്കുന്നതോടെ ഫെയിസ് റീഡിങ്ങും, കണ്ണുകളിലെ സ്കാനിഗും ഒരേ സമയം നടക്കുന്നു. വിവര സാങ്കേതികവിദ്യയുടെ വളർച്ച ഇനിയുള്ള യാത്രകൾ സുഖകരവും എളുപ്പവുമാക്കി മാറ്റുന്നതോടെ ചെലവുകൾ കുറഞ്ഞതുമായിരിക്കും.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Lifestyle

Related Posts

മാതളം തുടർച്ചയായി 21 ദിവസം കഴിച്ചാൽ  ഉണ്ടാകുന്ന മാറ്റങ്ങൾ
Life

മാതളം തുടർച്ചയായി 21 ദിവസം കഴിച്ചാൽ ഉണ്ടാകുന്ന മാറ്റങ്ങൾ

December 18, 2025
വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ അറിയാതെ പോകരുതേ
Life

വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ അറിയാതെ പോകരുതേ

November 26, 2025
മുടിവളർച്ചയ്ക്ക് റോസ്മേരിയും ആവണക്കെണ്ണയും
Life

മുടിവളർച്ചയ്ക്ക് റോസ്മേരിയും ആവണക്കെണ്ണയും

November 14, 2025
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

February 28, 2026
തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

February 24, 2026
ബലാത്സംഗ കേസ് ; റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

തൃശ്ശൂരിൽ രജിസ്റ്റർ വിവാഹം; സന്തോഷവാർത്ത അറിയിച്ചു വേടൻ

February 20, 2026
എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!

എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!

February 21, 2026

Recent News

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

February 28, 2026
തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

February 24, 2026
ബലാത്സംഗ കേസ് ; റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

തൃശ്ശൂരിൽ രജിസ്റ്റർ വിവാഹം; സന്തോഷവാർത്ത അറിയിച്ചു വേടൻ

February 20, 2026
എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!

എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!

February 21, 2026
PressLive TV

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

February 28, 2026
തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

February 24, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.