തൃശൂർ∙ അങ്കമാലി പാറക്കടവ് സ്വദേശി ആതിരയെ കൊലപ്പെടുത്തിയ അഖിൽ പി. ബാലചന്ദ്രൻ സമൂഹമാധ്യമങ്ങളിലെ റീൽസ് താരമാണ് ഇൻസ്റ്റഗ്രാമിലെ അഖിയേട്ടൻ എന്ന പ്രൊഫൈലിലൂടെ റീൽസ് ഇട്ടിരുന്ന അഖിലിന് നിലവിൽ 11,000ൽ അധികം ഫോളോവർമാരാണ് ഉള്ളത്. ഇടുക്കി വെള്ളത്തൂവൽ സ്വദേശിയായ അഖിൽ ഭാര്യയ്ക്കൊപ്പം അങ്കമാലിയിൽ വാടകയ്ക്കു താമസിക്കുകയാണ്
അങ്കമാലിയിലെ സൂപ്പർമാർക്കറ്റിൽ ഒരുമിച്ചു ജോലി ചെയ്യുന്ന അഖിലും ആതിരയും കഴിഞ്ഞ ആറുമാസമായി സുഹൃത്തുക്കൾ ആയിരുന്നു. പണയം വയ്ക്കാനായി 12 പവൻ സ്വർണം ആതിര അഖിലിന് നൽകിയിരുന്നു. ഇതു വേഗം എടുത്തു തരാമെന്നായിരുന്നു അഖിൽ പറഞ്ഞിരുന്നത്. പക്ഷേ സ്വർണത്തെക്കുറിച്ചു ചോദിക്കുമ്പോൾ അഖിൽ ഒഴികഴിവുകൾ പറയുകയായിരുന്നു. ആതിരയാണെങ്കിൽ സ്വർണത്തിന് വേണ്ടി നിരന്തരം ആവശ്യം ഉന്നയിക്കുകയും ചെയ്തു. ആതിരയെ ഒഴിവാക്കിയില്ലെങ്കിൽ 12 പവൻ സ്വർണം തിരിച്ചു കൊടുക്കേണ്ടി വരുമെന്ന് അഖിലിന് മനസ്സിലായി. ആതിരയോടു ഫോൺ വീട്ടിൽനിന്ന് എടുക്കേണ്ടെന്ന് പറഞ്ഞതും ഈ പദ്ധതിയുടെ ഭാഗമായാണ്. പൊലീസ് മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചാൽ വേഗം പിടിക്കപ്പെടുമെന്ന് മനസ്സിലാക്കിയായിരുന്നു ഇത്. അഖിലും ഫോൺ സ്വിച്ച് ഓഫ് ആക്കി വച്ചു. പക്ഷേ സിസിടിവി ക്യാമറയിൽ ആതിര കയറി പോകുന്ന ദൃശ്യങ്ങൾ കേസിൽ വഴിത്തിരിവായി. ആതിരയും അഖിലും വേറെ വിവാഹം കഴിച്ചു കുടുംബസമേതം ജീവിക്കുന്നവരാണ്.ഇരുവർക്കും മക്കളുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









