കോഴിക്കോട്: കണ്ണൂരിലെ റിസോർട്ടിൻ്റെ മറവിൽ ഇ.പി ജയരാജൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം പാർട്ടി പ്രശ്നമായി കാണാനാവില്ലെന്ന് കോൺഗ്രസ് എംപി കെ.മുരളീധരൻ. ജയരാജനെതിരെ ഉയർന്ന ആരോപണങ്ങൾ അദ്ദേഹം മന്ത്രിയായിരുന്നപ്പോൾ നടന്ന കാര്യങ്ങളെക്കുറിച്ചാണ്. റിസോർട്ടിനായി മന്ത്രിസ്ഥാനം ഇപി ജയരാജൻ ദുരുപയോഗം ചെയ്തു. ഇതേ വരെ ഈ ആരോപണങ്ങൾ ഇപി നിഷേധിച്ചിട്ടില്ലെന്നും ഇത്രയും ഗുരുതരമായ വിഷയം പാർട്ടിയല്ല പരിശോധിക്കേണ്ടതെന്നും ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടതെന്നും മുരളീധരൻ പറഞ്ഞു. ഭരണതുടർച്ച അണികളെ വഷളാക്കിയെന്ന കാര്യം മാർകിസ്റ്റ് പാർട്ടി സമ്മതിച്ചെന്നും അദ്ദേഹം പരിഹസിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









