പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിക്ക് സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ട ജില്ല മെഡിക്കല്‍ ഓഫിസറെ സസ്പെന്‍ഡ് ചെയ്ത് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടണമെന്നും കോവിഡ് ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ഇന്ന് രാവിലെ 10 മുതല്‍ കോണ്‍ഗ്രസ് കലക്ടറേറ്റിന് മുന്നില്‍ ഉപവാസ സമരം സംഘടിപ്പിക്കും.
മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന് ഉദ്ഘാടനം ചെയ്യും. എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്താനും ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തു.
108 ആംബുലന്‍സില്‍ കോവിഡ് സെന്ററിലേക്ക് കൊണ്ടുപോയ യുവതിയെ ഡ്രൈവര്‍ പീഡിപ്പിക്കാനിടയായത് ആരോഗ്യവകുപ്പിെന്റ പിടിപ്പുകേടാണെന്നും ഉത്തരവാദിത്തത്തില്‍നിന്നും ആരോഗ്യമന്ത്രിക്ക് ഒഴിഞ്ഞുനില്ക്കാന് കഴിയില്ലെന്നും ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജിവെക്കണമെന്നും ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ് ആവശ്യപ്പെട്ടു.
ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാതെ 108 ആംബുലന്‍സ് ഡ്രൈവറായി എങ്ങനെ നിയമനം ലഭിച്ചു എന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ വിശദീകരിക്കണം. ജില്ല ആരോഗ്യവകുപ്പിെന്റ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായി.
രാത്രി രണ്ട് വനിത രോഗികളെ തനിച്ച് അയച്ചത് ഗൗരവമായി പരിശോധിക്കണം. 108 ആംബുലന്‍സിലെ മുഴുവന്‍ ഡ്രൈവര്‍മാരുടെയും ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.