കുമ്പഴ സ്വദേശി ജാനകി ആണ് കൊല്ലപ്പെട്ടത്. പ്രതി മയില്‍സ്വാമി അറസ്റ്റിലായി.
പത്തനംതിട്ട കുമ്പഴയിൽ പ്രായമായ സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കുമ്പഴ സ്വദേശി ജാനകി ആണ് കൊല്ലപ്പെട്ടത് സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സഹായി മയില്‍സ്വാമി പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ജാനകിയുടെ സഹായിയാണ് ഇയാള്‍. കുടുംബവുമായി അടുത്ത ബന്ധത്തിലായിരുന്ന ഇയാൾ ഇടയ്ക്കിടെ മാനസികരോഗങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്ന് അയൽക്കാർ പറഞ്ഞു.വീടിന്റെ സ്വീകരണമുറിയിലാണ് ജനകിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ട്. വീട്ടിൽ കുടുംബാംഗങ്ങളൊന്നുമില്ല.
കൊലപാതകത്തിന്റെ വിവരങ്ങൾ ഒരു പേപ്പറിൽ എഴുതി മയില്‍സ്വാമി പത്രത്തിനൊപ്പം അയൽവാസിക്കും കൈമാറിയിരുന്നു. ജനകി കൊല്ലപ്പെട്ടുവെന്ന് പേപ്പറിൽ എഴുതിയിരുന്നു. കത്ത് കണ്ടവർ പോലീസിനെ അറിയിച്ചു. രാവിലെ എട്ടുമണിയോടെ പോലീസിന് വിവരം ലഭിച്ചു. ജില്ലാ പോലീസ് മേധാവി കെ.ജി സൈമൺ സംഭവസ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.