താമരശേരി: കൊയിലാണ്ടി എടവണ്ണ സംസ്‌ഥാനപാതയിലെ കൂടത്തായി പാലത്തിന്റെ അപകടാവസ്‌ഥ വിലയിരുത്തുന്നതിന് കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ (കെ.എച്ച.്‌ആര്‍.ഐ.) വിദഗ്‌ധ സംഘം പരിശോധന നടത്തി.
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദേശ പ്രകാരമാണ് സംഘം എത്തിയത്. പാലത്തിന്റെ സ്ലാബുകള്‍ക്കിടയില്‍ ചെറിയ നീക്കം കാണുന്നുണ്ടെന്നും വലിയ കേടുപാടുകള്‍ ഇല്ലെന്നും നിലവില്‍ വാഹനങ്ങള്‍ക്ക് കടന്നു പോകാമെന്നും പരിശോധനയ്‌ക്ക് നേതൃത്വം നല്‍കിയ കെ.എച്ച്.്‌ആര്‍.ഐ. ഡെപ്യൂട്ടി ഡയറക്‌ടര്‍ ജെ.എസ്.ഡി. സോണി പറഞ്ഞു. അറ്റകുറ്റ പണികളിലൂടെ നിലവിലെ പ്രശ്‌ങ്ങള്‍ക്ക് പരിഹാരം കാണാനാവും. പൊതുമരാമത്ത് പാലം വിഭാഗത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി ആവശ്യമായ നടപടികളും സ്വീകരിക്കും.
സംസ്‌ഥാനപാതയില്‍ താമരശേരി ഓമശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൂടത്തായി പാലത്തിലും തൂണിലും വിള്ളലുകളും കുഴികളും രൂപപ്പെട്ട് അപകടാവസ്‌ഥയിലാണെന്ന വര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ടിപ്പറുകളും ചരക്കുവാഹനങ്ങളും അടക്കം കടന്നുപോവുമ്ബോള്‍ നാട്ടുകാര്‍ ഭീതിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് സംഘം പരിശോധനയ്‌ക്കായി എത്തിയത്.
പൊതുമരാമത്ത് പാലം വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.എസ്. അജിത്, അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.വി. ഷിനി, അസിസ്‌റ്റന്റ് എഞ്ചിനീയര്‍ എന്‍. ബൈജു എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ ടി. മെഹറൂഫ്, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പരിശോധന സംഘവുമായി സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










