അനന്ത് അംബാനിയുടെ പ്രീ വെഡിങ് പാർട്ടിയിൽ തിളങ്ങിയ ഇഷ അംബാനിയുടെ വസ്ത്രങ്ങളും ഫാഷന്‍ ലോകത്ത് ചര്‍ച്ചയായി. പ്രശസ്ത ഡിസൈനര്‍ അബു ജാനി സന്ദീപ് ഖോസ്ല ഡിസൈൻ ചെയ്ത എംബ്രോയിഡറി വർക്കുകൾ നിറഞ്ഞ ഇഷയുടെ റെഡ് ലെഹങ്ക സെറ്റ് കോടികള്‍ വില വരുന്നതാണ്. ഇഷ അംബാനി ധരിച്ച ബ്ലൗസില്‍ വജ്രങ്ങളും സ്വർണ്ണാഭരണങ്ങളുമായിരുന്നു. വജ്രങ്ങൾ, മരതകം, മാണിക്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ജാഡൗ ആഭരണങ്ങൾ കൊണ്ട് നിർമ്മിച്ചതാണ് ബ്ലൗസ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെ ഡിസൈനര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇഷ തന്റെ കയ്യില്‍ ഉണ്ടായിരുന്ന എല്ലാ ചെറിയ ജാഡൗ ആഭരണങ്ങളും ഇവയില്‍ ചേര്‍ക്കാന്‍ നൽകിയത്രേ. കൂടാതെ പുതിയ ആഭരണങ്ങൾ ഗുജറാത്തിൽ നിന്നും രാജസ്ഥാനിൽ നിന്നും പ്രത്യേകമായി വസ്ത്രത്തിൽ തുന്നിച്ചേർക്കാൻ കൊണ്ടുവന്നതാണ്. വിലപിടിപ്പുള്ള ആഭരണങ്ങൾ ഇവയില്‍ തുന്നിചേര്‍ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു എന്നും ഡിസൈനര്‍ പറയുന്നു. അതേസമയം, ജാംനഗറില്‍ മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷത്തിൽ നിരവധി പ്രമുഖരും വ്യവസായികളും സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും ഒത്തുകൂടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.