കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 40.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തതിന് ആന്ധ്ര സ്വദേശിയെ വടകര എന്‍.ഡി.പി.എസ്. കോടതി 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ആന്ധ്രാപ്രദേശിലെ ഗോദാവരി വെസ്റ്റിലെ രയാളം തോട്ടം ഗ്രാമത്തിലെ ഗുണ സുബ്ബറാവുവിനെ (57) ജഡ്ജി ജഡ്ജി വി.പി.എം. സുരേഷ് ബാബു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണം.
2019 ജൂലൈ 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ അഡ്വ. എ. സനോജ് ഹാജരായി. മുൻ റെയിൽവേ പോലീസ് ഇൻസ്പെക്ടർ എം.കെ. കീർത്തി ബാബു ആണ് കേസ് അന്വേഷിച്ചത്. കോഴിക്കോട് റെയില്‍വേ ഇന്‍സ്പെക്റ്റര്‍ ആയിരുന്ന പി. ജംഷീദും സംഘവുമാണ് ഗുണ സുബ്ബറാവുവിനെ പിടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.