അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടൻ ശരത് ചന്ദ്രനെ (37) മരിച്ച നിലയിൽ കണ്ടെത്തി. ചിത്രത്തില്‍ ആന്റണി അവതരിപ്പിച്ച നായക കഥാപാത്രവുമായുള്ള ഒരു ശ്രദ്ധേയ സംഘട്ടന രംഗത്തില്‍ ശരത് ചന്ദ്രന് ഉണ്ടായിരുന്നു. ഒരു മെക്സിക്കന്‍ അപാരത, സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക, കൂടെ എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. കക്കാട്ട് ഊട്ടോലിൽ ചന്ദ്രന്റെയും ലീലയുടെയും മകനായാണ് ജനിച്ചത്. സഹോദരൻ ശ്യാം ചന്ദ്രൻ. ശരത്തിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ആന്റണി വര്‍ഗീസ് അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികള്‍ അർപ്പിച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.