കൊച്ചി: റാപ്പർ വേടനെതിരെ വീണ്ടും കേസ് . ഗവേഷണ വിദ്യാർത്ഥിനിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ യുവതി നൽകിയ പരാതി പോലീസിന് കൈമാറി.
കഴിഞ്ഞ ആഴ്ചയാണ് രണ്ട് യുവതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി വേടനെതിരെ പരാതി നല്‍കിയത്. അതില്‍ ഒന്ന്, എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവമാണ്. ഒരു ഗവേഷക വിദ്യാര്‍ഥി നല്‍കിയ ഈ പരാതിയിലാണ് പോലീസ് ഇപ്പോള്‍ വേടനെതിരെ വീണ്ടും കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല പദപ്രയോഗം ഉപയോഗിക്കല്‍, ലൈംഗിക ചേഷ്ടകള്‍ കാണിക്കുക തുടങ്ങിയ വകുപ്പുകളാണ് പോലീസ് വേടനെതിരെ ചുമത്തിയിരിക്കുന്നത്. കൊച്ചിയില്‍ ഒരാവശ്യത്തിനായി എത്തിയപ്പോള്‍ വേടന്‍ അവരെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവെന്നും അവിടെവെച്ച് അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റം ഉണ്ടായി എന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










