നിങ്ങള്‍ നിങ്ങളുടെ റേഷന്‍ കാര്‍ഡ് ഇതുവരെ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലയെങ്കില്‍ പെട്ടെന്ന് ചെയ്യുക. കാരണം റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 ആണ്. നേരത്തെ റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31 ആയിരുന്നു. പക്ഷെ കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ ഗുണഭോക്താക്കള്‍ക്ക് വീണ്ടും ഒരു അവസരം കൂടി നല്‍കികൊണ്ട് ഇത് ജൂണ്‍ 30 വരെ നീട്ടുകയായിരുന്നു. റേഷന്‍ കാര്‍ഡു വഴി ആവശ്യക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് സര്‍ക്കാരില്‍ നിന്ന് റേഷന്‍ ലഭിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ എന്ന പദ്ധതി പ്രകാരം രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. നിങ്ങള്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ച് ‘വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ്’ എന്ന പദ്ധതി പ്രകാരം രാജ്യത്തെ ഏത് സംസ്ഥാനത്തിലുമുള്ള റേഷന്‍ കടയില്‍ നിന്നും നിങ്ങള്‍ക്ക് റേഷന്‍ വാങ്ങാം. അതുകൊണ്ടുതന്നെ വീട്ടിലിരുന്ന് നിങ്ങള്‍ക്ക് എങ്ങനെ റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാമെന്ന് നമുക്ക് നോക്കാം…
ആധാര്‍ കാര്‍ഡ് ഓണ്‍ലൈനായി എങ്ങനെ ലിങ്ക് ചെയ്യാം ഔദ്യോഗിക വെബ്സൈറ്റായ uidai.gov.in ലേക്ക് പോകുക. ശേഷം Start Now” ല്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ വിലാസം, ജില്ലാ, സംസ്ഥാനം എന്നിവ പൂരിപ്പിക്കുക . ശേഷം ‘Ration Card Benefit’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അതില്‍ ആധാര്‍ കാര്‍ഡ് നമ്പർ , റേഷന്‍ കാര്‍ഡ് നമ്പർ , ഇ-മെയില്‍ വിലാസം, മൊബൈല്‍ നമ്പർ മുതലായവ പൂരിപ്പിക്കുക. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിൽ ഒരു OTP വരും. നിങ്ങള്‍ ആ OTP നല്‍കിയാലുടന്‍ സ്ക്രീനില്‍ ‘പ്രോസസ്സ് കംപ്ലീറ്റ്’ എന്ന സന്ദേശം ലഭിക്കും. ഓഫ്‌ലൈനിലൂടെയും റേഷന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാം. ഇതിനായി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡ് ഉടമയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയ അവശ്യ രേഖകള്‍ എടുത്ത് റേഷന്‍ കാര്‍ഡ് കേന്ദ്രത്തില്‍ കൊടുക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









