കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട . ജിദ്ദയിൽ നിന്ന് എത്തിയ മലപ്പുറം വേങ്ങര സ്വദേശി ഷംസുദ്ദീന്‍റെ കൈയ്യിൽ നിന്നാണ് 1. 059 കിലോ സ്വർണം പിടികൂടിയത്. 59 ലക്ഷം രൂപ വിലവരും. മിശ്രിത രൂപത്തിൽ ക്യാപ്സൂളുകളിലാക്കി ശരീരത്തിനകത്ത് ഒളിച്ചുകടത്താനാണ് ഷംസുദ്ദീൻ ശ്രമിച്ചത്. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ ശേഷമാണ് ഇയാളെ പൊലീസ് പിടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









