തൃശൂര്‍: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം തൃശൂരില്‍ വീണ്ടും കൊലപാതകം. പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം സ്വദേശി റഫീഖ് ആണ് മരിച്ചത്. റഫീഖിന്റെ സുഹൃത്ത് ഫാസിലിനും വെട്ടേറ്റിട്ടുണ്ട്. ഫാസിലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അജ്ഞാതരായ ചിലർ വീട്ടിലേക്ക് കയറിവന്ന് ഇരുവരേയും വെട്ടിയെന്നാണ് വിവരം. സംഭവസ്ഥലത്ത് വച്ച് തന്നെ റഫീഖ് മരിച്ചു. ആശുപത്രിയിലെത്തിച്ച ഫാസിലിന്റെ നില ഗുരുതരമാണ്. കൊല്ലപ്പെട്ട റഫീഖ് നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. കൊലയ്ക്ക് പിന്നിൽ ആരാണെന്ന കാര്യം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
മൂന്നാഴ്ചക്കിടെ ജില്ലയിൽ നടക്കുന്ന ഒമ്പതാമത്തെ കൊലപാതകമാണിത്. ശനിയാഴ്ച അന്തിക്കാട്ട് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നിരുന്നു. അന്തിക്കാട് ആദർശ് വധക്കേസ് പ്രതി നിധിനെ (28) ആണ് വെട്ടിക്കൊന്നത്. കേസിൽ മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.