കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ ഒരാൾക്ക് കൂടി രോഗമുക്തി. കോഴിക്കോട് അന്നശ്ശേരി സ്വദേശിയായ 30 വയസുകാരൻ ആണ് ആശുപത്രി വിട്ടത്. കഴിഞ്ഞ മാസം എട്ടാം തീയതിയാണ് ഗുരുതരമായി രോഗം ബാധിച്ച ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
നിലവിൽ 10 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞദിവസം മലപ്പുറം ചേലമ്പ്ര രോഗം ബാധിച്ച് മരിച്ചിരുന്നു. ഈ മാസം മൂന്നുപേരാണ് രോഗം ബാധിച്ച് മരിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










