രാജമല നൈമക്കാട് വീണ്ടും കടുവയുടെ ആക്രമണം. തൊഴുത്തില്‍ കെട്ടിയിരുന്ന 5 പശുക്കളെ കടിച്ചുകൊന്നു. 2 ദിവസത്തിനിടെ 10 പശുക്കളെയാണു കടുവ കൊന്നത്. കടുവയെ പിടികൂടാന്‍ ശ്രമം തുടരുന്നു. ഇന്നുതന്നെ കൂട് സ്ഥാപിക്കും. മൂന്നാര്‍ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. സെര്‍ച്ച് ടീമും ഉടനെത്തും.
‘അതെ സമയം കടുവയാക്രമണത്തിൽ സഹികെട്ട് തൊഴിലാളികൾ കഴിഞ്ഞദിവസം റോഡ് ഉപരോധിച്ചു. പശുവിന്റെ ജഡവുമായി മൂന്നാർ – ഉദുമൽപേട്ട അന്തർ സംസ്ഥാനപാതയാണ് 3 മണിക്കൂർ ഉപരോധിച്ചത്. തൊഴിലാളി ലയങ്ങൾക്കു സമീപമുള്ള തൊഴുത്തിൽ കെട്ടിയിട്ടിരുന്ന 5 പശുക്കളെയാണ് കടുവ ആക്രമിച്ചു കൊന്നത്. സ്ഥലത്തെത്തിയ സബ് കലക്ടർ രാഹുൽകൃഷ്ണ ശർമ തൊഴിലാളികളുമായി നടത്തിയ ചർച്ചയിൽ അവരുന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് 12 മണിയോടെ സമരം അവസാനിപ്പിച്ചു.v
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









