പാലക്കാട്: കുമ്പാച്ചിമലയുടെ മുകളില്‍ നിന്ന് ജീവരക്ഷയ്ക്കായി കാത്തിരിക്കുന്ന ബാബുവും രക്ഷിക്കാനെത്തിയ സൈനികരെയും ആരും മറന്നിട്ടുണ്ടാവില്ല . ഇപ്പോൾ ബാബുവിന്റെ മറ്റൊരു വീഡിയോകൂടി കഴിഞ്ഞ ദിവസംമുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൂട്ടുകാരോട് അടികൂടി, അസഭ്യം പറയുന്ന ബാബുവാണ് വീഡിയോയിലുള്ളത്.
ബാബു കഞ്ചാവ് ലഹരിയിലാണെന്നാണ് പലരും ആരോപിക്കുന്നത്. എന്നാല്‍ കൂട്ടുകാരന്റെ പിറന്നാള്‍ പാര്‍ട്ടിക്കുപോയപ്പോള്‍ മദ്യപിച്ചതാണെന്ന് ബാബുവിന്റെ അമ്മ പറയുന്നു. മദ്യ ലഹരിയില്‍ വീട്ടിലെത്തിയ ബാബുവും അമ്മയും സഹോദരനുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് ബാബു വീട്ടില്‍നിന്ന് ഇറങ്ങി അടുത്തുള്ള കരിങ്കല്‍ ക്വാറിയുടെ ഭാഗത്തേക്ക് പോയി. ഇതു കണ്ട അമ്മ, ബാബു ആത്മഹത്യ ചെയ്യുമോയെന്ന് പേടിച്ച് അയാളുടെ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ അവിടെയുണ്ടായ സംഭവങ്ങൾ ആരോ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു ഈ വീഡിയോ ആണിപ്പോൾ വൈറലായത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









