നയതന്ത്രസ്വര്‍ണക്കടത്ത് കേസില്‍ ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും നിര്‍ണായക മൊബൈല്‍ ഫോണ്‍രേഖകള്‍ നശിപ്പിച്ചെന്ന് സംശയം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും ക്രൈംബ്രാഞ്ചിന് സമര്‍പ്പിച്ചിരിക്കുകയാണെന്നാണ് ഇരുവരും മറുപടി എന്നാല്‍, ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ചില്‍നിന്നുള്ള രസീതി ഇവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. പരിശീലനം ലഭിച്ചതുപോലെയാണ് ചോദ്യങ്ങള്‍ക്കെല്ലാം ഇരുവരും മറുപടി നല്‍കുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഒരാഴ്ചയ്ക്കുശേഷം ഇരുവരെയും വീണ്ടും ചോദ്യംചെയ്യുമെന്ന് ഇ.ഡി. വ്യക്തമാക്കി.അതെ സമയം സ്വപ്നയുമായി നടത്തിയ സംഭാഷണം വിവാദമായതിനെത്തുടര്‍ന്ന് കേരളത്തിനു പുറത്തേക്ക് ഇരുവരും യാത്ര ചെയ്തത് ഫോണ്‍രേഖകള്‍ തിരിച്ചെടുക്കാനാകാത്ത വിധം നശിപ്പിക്കാനാണെന്നും അന്വേഷണസംഘം സംശയിക്കുന്നു.അതിനിടെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനക്കേസില്‍ ഷാജ് കിരണിനെ പോലീസ് അന്വേഷണസംഘം മാപ്പുസാക്ഷിയാക്കിയേക്കും. കേസിന് ബലം നല്കാന് ഷാജ് കിരണിന്റെ രഹസ്യമൊഴി കോടതിയില്‍ സമര്‍പ്പിക്കാനും സാധ്യതയുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









