കൊച്ചിന് ഷിപ്പ്യാര്ഡും അസാപ് കേരള കമ്യൂണിറ്റി സ്കില്‍ പാര്‍ക്ക് കുന്നന്താനവും ചേര്‍ന്ന് നടത്തുന്ന മറൈന്‍ സ്ട്രക്ച്വറല്‍ ഫിറ്റര്‍ കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. ഐടിഐ വെല്‍ഡര്‍, ഫിറ്റര്‍, ഷീറ്റ് മെറ്റല്‍ ട്രേഡുകളില്‍ 2020 ലോ അതിനു ശേഷമോ പാസായ വിദ്യാര്‍ഥികള്‍ക്കാണ് അവസരം.
14514 രൂപയാണു ഫീസ്. കോഴ്സ് കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്കു സ്റ്റൈപ്പന്റ് ലഭിക്കും. മത ന്യൂനപക്ഷങ്ങളായ ക്രിസ്ത്യന്‍ മുസ്ലിം ജൈന ബുദ്ധ പാഴ്സി വിഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 10 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പഠിക്കുവാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9495999688/7736925907 നമ്പറുകളില്‍ ബന്ധപ്പെടാം. വെബ്സൈറ്റ്: www.asapkerala.gov.in
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.