തിരുവനന്തപുരം: സർക്കാർ സ്ഥാപനമായ സി ഡിറ്റ് തിരുവനന്തപുരം ഹെഡ് ഓഫീസിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. മീഡിയ പ്രൊഡക്ഷൻ, ഫിലിം – ടെലിവിഷൻ പ്രൊഡക്ഷൻ, ഗ്രാഫിക്/അനിമേഷൻ, സോഷ്യൽ മീഡിയ കണ്ടെന്റ് ക്രീഷൻ & പ്രൊഡക്ഷൻ മേഖലകളിൽ നിരവധി ജോലി സാദ്ധ്യതകളുള്ള ഈ കോഴ്സിന് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത പ്ലസ് ടു ആണ്. ആറു മാസമാണ് കോഴ്സിന്റെ ദൈർഘ്യം.
കോഴ്സിനായി അപേക്ഷിക്കുന്ന തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് കേരള കോളഡ്ജ് ഇക്കോണമി മിഷൻ കീഴിൽ വരുന്ന കെ ഡിസ്ക് പ്രോജെക്ടിൽ ഉൾപ്പെടുത്തി സ്കോളർഷിപ് ലഭിക്കുന്നതാണ്. ദൃശ്യ മാധ്യമ രംഗത്ത് ഒട്ടനവധി ജോലി സാദ്ധ്യതകളുള്ള ഈ കോഴ്സിന് അപേക്ഷിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 25 ആണ്. താൽപര്യമുള്ളവർ കമ്മ്യൂണിക്കേഷൻ കോഴ്സസ് ഡിവിഷനുമായി ബന്ധപ്പെടുക. : 8547720167 , mediastudies.cdit.org
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.