കണ്ണൂർ സർവകലാശാലയിലെ പ്രിയാ വർഗീസിന്റെ നിയമനം നിയമോപദേശപ്രകാരമായിരുന്നുവെന്ന് വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. പ്രിയയുടെ യോഗ്യത സംബന്ധിച്ച് യു.ജി.സിയോട് വിശദീകരണം തേടിയിരുന്നു. എന്നാൽ ഇതുവരെ അതുമായി ബന്ധപ്പെട്ട് മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.വിധി പകർപ്പ് ഇതുവരെ ലഭിച്ചിട്ടില്ല. ഹൈക്കോടതി ഉത്തരവ് പാലിക്കുന്നു. വിധി എല്ലാ സർവകലാശാലകൾക്കും ബാധകമാണ്. പ്രിയയുടെ നിയമന ഉത്തരവിൽ അപ്പീൽ നൽകില്ല. അപ്പീൽ നൽകാൻ വലിയ പണച്ചെലവ് ആവശ്യമായി വരും. റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









