ഭിലായ് റെയിൽവേ യാഡിൽ അസിസ്റ്റന്റ് ആയിരുന്ന രാജേന്ദ്ര കുമാറും ഭാര്യയും ജൂൺ ഒന്നിനാണ് വാഹനാപകടത്തിൽ മരിച്ചത്. ഇവരുടെ കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. റായ്പുർ റെയിൽവേ ഡിവിഷൻ കുടുംബത്തിനു വേണ്ട സഹായങ്ങൾ നൽകി. തുടർന്ന് ജൂലൈ നാലിനാണ് ആശ്രിതനിയമനത്തിനായി കുഞ്ഞിന്റെ പേര് റജിസ്റ്റർ ചെയ്തത്. 10 മാസം പ്രായമുള്ള മകൾക്ക് റെയിൽവേ ആശ്രിതനിയമനം നൽകി. മാതാപിതാക്കൾ മരിച്ച കുഞ്ഞിന് 18 വയസ്സ് പൂർത്തിയാകുന്ന ദിവസം സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിലെ പഴ്സനേൽ വകുപ്പിൽ ജോലിയിൽ പ്രവേശിക്കാം. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആശ്രിതനിയമനം ആയിരിക്കും ഇതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








