തലമുടി കൊഴിച്ചിലും താരനും കഴിഞ്ഞാല്‍ തലമുടിയുടെ അറ്റം പിളര്‍ന്നുപോകുന്നതാണ് മറ്റുചിലരുടെ പ്രശ്നം.തലമുടിയുടെ അറ്റം പിളരുന്ന അവസ്ഥ ഒറ്റയടിക്ക് മാറ്റാന്‍ കഴിയുന്നതല്ല.ഓരോരുത്തരുടേയും മുടിയുടെ പ്രകൃതം അനുസരിച്ചും ചില കെമിക്കൽ പ്രൊഡക്ടുകളുടെ ഉപയോഗം മൂലവും ജീവിതശൈലിയുടെ ഭാഗമായിട്ടുമായിരിക്കും സംഭവിക്കുന്നത്. ചില ഹെയര്‍ മാസ്കുകള്‍ക്ക് ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ പരിഹരിക്കാന്‍ സാധിക്കും. അത്തരത്തില്‍ തലമുടിയുടെ അറ്റം പിളരുന്നത് തടയാന്‍ സഹായിക്കുന്ന ചില ഹെയര്‍ മാസ്കുകളെ പരിചയപ്പെടാം. ഉള്ളി മിക്സിയിൽ അടിച്ചശേഷം, അതിൽ നിന്നും നീര് അരിച്ചെടുക്കുക. ചെറിയ കോട്ടൺ പാഡ് ഉപയോഗിച്ച് മുടിയിൽ പുരട്ടുക. ഒരു മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം . തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ എന്ന ഘടകം ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുട്ട. കൂടാതെ ഇവ പ്രോട്ടീനുകളാല്‍ സമ്പന്നമാണ്. അതിനാല്‍ ഇവ തലമുടിയുടെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. മുട്ടയുടെ മഞ്ഞക്കരു കൊണ്ടുള്ള ഹെയര്‍ മാസ്ക് തലമുടിയുടെ അറ്റം പിളരുന്നത് തടയാനും മുടി വളരാനും സഹായിക്കും. അതിനായി ഒരു മുട്ടയുടെ മഞ്ഞക്കരുവിലേയ്ക്ക് നാല് ടീസ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടി മസാജ് ചെയ്യാം. അര മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.