മദ്യപാനം ആരോഗ്യത്തിന് എത്രമാത്രം ഹാനികരമാണെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. പ്രധാനമായും കരളിനെയാണ് മദ്യപാനം പ്രതികൂലമായി ബാധിക്കുന്നത്. എന്നാല്‍ എങ്ങനെയാണ് മദ്യപാനം കരളിനെ ബാധിക്കുന്നത് ഇത് അല്‍പം ബുദ്ധിമുട്ടുള്ള സംഗതി തന്നെയാണ്. കാരണം, മറ്റ് പല രോഗങ്ങളെയും പോലെ തന്നെ മദ്യപാനം മൂലമുള്ള കരള്‍രോഗവും ആദ്യഘട്ടത്തില്‍ കാര്യമായ ലക്ഷണങ്ങള്‍ കാണിക്കില്ല. സാധാരണഗതിയില്‍ പതിവായി മദ്യപിക്കുന്നവരില്‍ പ്രത്യേകിച്ച് വര്‍ഷങ്ങളായി ഈ ശീലമുള്ളവരിലാണ് മദ്യം കരളിനെ ബാധിക്കുന്ന അവസ്ഥയുണ്ടാകുന്നത്. കരള്‍ ശരീരത്തില്‍ നിര്‍വഹിക്കുന്ന പല ധര്‍മ്മങ്ങളും ഇതോടെ ഭാഗികമായോ അല്ലാതെയോ തടസപ്പെടുന്നു. ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുക, രക്തത്തിലെ ഷുഗര്‍നില നിയന്ത്രിച്ചുനിര്‍ത്തുക, പിത്തരസത്തിന്‍റെ ഉത്പാദനം, രക്തത്തിലെ പ്ലാസ്മയിലേക്കുള്ള പ്രോട്ടീനുകളുടെ ഉത്പാദനം തുടങ്ങി കരള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലെല്ലാം പ്രശ്നം സംഭവിക്കാം മദ്യപാനം മൂലം കരള്‍ ബാധിക്കപ്പെട്ടതിന്‍റെ സൂചനയായി രോഗികളില്‍ ‘ബ്രെയിന്‍ ഫോഗ്’ രൂപപ്പെടാം. ഓര്‍മ്മശക്തി കുറയുക, ചിന്താശേഷി ദുര്‍ബലമാവുക, കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതിരിക്കുക തുടങ്ങിയ തലച്ചോറിനെ ബാധിക്കുന്ന ഒരുപിടി പ്രശ്നങ്ങളാണ് ‘ബ്രെയിൻ ഫോഗ്’ എന്ന അവസ്ഥയിലുണ്ടാകുന്നത്. തളര്‍ച്ച, പെട്ടെന്ന് ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, കണ്ണിലും ചര്‍മ്മത്തിലും മഞ്ഞനിറം, കാല്‍വണ്ണകളില്‍ നീര്, എപ്പോഴും മയക്കം, അടിവയര്‍ വീര്‍ക്കുക, രക്തം ഛര്‍ദ്ദിക്കുക, മലത്തില്‍ രക്തം എന്നിങ്ങനെയുള്ള ലക്ഷണങ്ങളില്‍ ഏതെങ്കിലും കൂടി ശ്രദ്ധയില്‍ പെട്ടാല്‍ തീര്‍ച്ചയായും പരിശോധന തേടേണ്ടതാണ്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









