പ്രണയത്തിലായാലും വിവാഹത്തിന് ശേഷമായാലും പങ്കാളികൾ പരസ്പരം ഒരു നിശ്ചിത അധികാരം പ്രയോഗിക്കുന്നു. എന്നാൽ ഈ നിലയ്ക്കപ്പുറത്ത് അധികാരമെടുക്കുന്നത് പലപ്പോഴും ബന്ധത്തിന്റെ അവസാനത്തിലേക്ക് നയിക്കുന്നു. ഇതിന്റെ അനുബന്ധമായി പറയാവുന്ന ഒന്നാണ് പങ്കാളിയുടെ ഫോണ്‍ പരിശോധിക്കുന്ന ശീലം. അത് കാമുകന്‍ കാമുകിയുടേതോ തിരിച്ച് കാമുകി കാമുകന്റേതോ ആകാം. അതുപോലെ തന്നെ ഭാര്യാഭർത്താക്കന്മാർക്കും ഇത് ബാധകമാണ്. സാധാരണയായി, ആരെങ്കിലും നിങ്ങളുടെ ഫോൺ പരിശോധിക്കുന്നത് ആരെയും സന്തോഷിപ്പിക്കുന്ന ഒന്നല്ല.
ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം മാത്രമല്ല, വിശ്വാസത്തിന്റെ അഭാവവും പ്രതിഫലിപ്പിക്കുന്നു. എന്നാൽ അത് കാണുന്നില്ലെന്ന് നടിക്കുന്നവരും, ഇതിനെച്ചൊല്ലി തർക്കിക്കാത്തവരുമുണ്ട്. പങ്കാളിയുടെ ഫോൺ എന്തുകൊണ്ടാണ് ആകാംക്ഷാപൂര്‍വ്വം പരിശോധിക്കാന്‍ ഇത്തരമൊരു ജിജ്ഞാസ ഉയർത്തുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെയും ലിസ്ബൺ സർവകലാശാലയിലെയും ഗവേഷകരുടെ ഒരു സംഘം ഇതിന്റെ പിന്നിലെ മനശാസ്ത്രത്തെക്കുറിച്ച് പര്യവേക്ഷണം നടത്തി. പങ്കാളിയുടെ ഫോൺ എന്തുകൊണ്ട് പരിശോധിക്കുന്നു എന്ന ചോദ്യത്തിന് രണ്ട് ഉത്തരങ്ങൾ പഠനം കണ്ടെത്തി.
ഒന്ന്- പങ്കാളിയോടുള്ള അസൂയ, രണ്ട്- മറ്റ് ആളുകളുമായുള്ള പങ്കാളിയുടെ ബന്ധം നിയന്ത്രിക്കുന്നതിന്. വിവാഹിതരും അല്ലാത്തവരും ഗവേഷകരിൽ ഉൾപ്പെടുന്നു. ഇതില്‍ പങ്കാളി നിരന്തരം ഫോൺ പരിശോധിച്ചതിനാൽ 45 ശതമാനം ആളുകൾ ബന്ധത്തിൽ നിന്ന് പിന്മാറിയതായി ഗവേഷകർ കണ്ടെത്തി, 55 ശതമാനം പേര്‍ അതില്‍ തുടര്‍ന്നതായും കണ്ടെത്തി.
പങ്കാളിയുമായി വിശ്വാസത്തിൽ പ്രശ്‌നങ്ങളുള്ള ആളുകൾ ഫോൺ പരിശോധിക്കുന്ന രീതിയിലാണ് പെരുമാറുന്നതെന്ന് പ്രമുഖ കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ശ്വേത സിംഗ് പറയുന്നു.
‘പങ്കാളിയുടെ അഭാവത്തിലോ അനുവാദമില്ലാതെയോ ഫോൺ പരിശോധിക്കുന്നത് ചാരവൃത്തി പോലെയാണ്. ഇത് തമാശയ്ക്ക് വേണ്ടി പോലും ഒരിക്കല്‍ ചെയ്താല്‍ പിന്നീട് വിനോദത്തിന് വേണ്ടിയുള്ള പതിവായി മാറിയേക്കാം. ക്രമേണ ഇത് ചെയ്യാതെ തുടരാനാകില്ലെന്ന ഒബ്‌സഷനും വന്നേക്കാം. പിന്നീട് ഇത് അനിയന്ത്രിതമായ ഉത്കണ്ഠയായി വളരും. ഇത് ഒരു നല്ല ശീലമല്ലെന്ന് തോന്നിയാലും നിങ്ങൾക്ക് ഒഴിവാക്കാൻ കഴിയാത്ത ഒരു ആസക്തി കണ്ടെത്തുന്നതുപോലെയാണ് ഇത്’- ശ്വേത സിംഗ് പറയുന്നു.
കുടുംബം, വിവാഹം, പ്രണയം, സൗഹൃദം എന്നിവയിൽ സ്വകാര്യത വിട്ടുവീഴ്ച ചെയ്യാൻ വ്യക്തികൾ അടിസ്ഥാനപരമായി ആഗ്രഹിക്കുന്നില്ല. ഇത് ക്രമേണ അവരെ പലതരം മാനസിക പ്രശ്‌നങ്ങളിലേക്ക് നയിക്കും. സംശയരോഗം, പൊസസീവ്‌നെസ്- ഇങ്ങനെ പല വിധത്തിലാകാം ഇതിന്റെ ഫലങ്ങള്‍.
പകരം, വിദഗ്ദ്ധർ പറയുന്നത്, വ്യക്തിക്ക് സ്വന്തം സമയവും സ്ഥലവും നൽകുന്നതിനാൽ ബന്ധങ്ങൾ കൂടുതൽ കെട്ടുറപ്പുള്ളതാവുകയും ആകർഷകവുമാകാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.