ChatGPT-യുമായി നിങ്ങൾ വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നുണ്ടോ? അങ്ങനെയെങ്കിൽ, ശ്രദ്ധിക്കുക. പുതിയൊരു റിപ്പോർട്ട് പറയുന്നത്, നിങ്ങൾ Google-ൽ തിരയുകയാണെങ്കിൽ, വളരെ വ്യക്തിപരമായവ ഉൾപ്പെടെ ആയിരത്തോളം ChatGPT സംഭാഷണങ്ങൾ കണ്ടെത്താനാകും എന്നാണ് റിപ്പോർട്ട് . നമ്മള് ചാറ്റ് ജിപിടിയില്‍ നിന്നും ഷെയര്‍ ചയ്താല് നിങ്ങളുടെ ചാറ്റിലേക്ക് ഒരു ലിങ്ക് ജനറേറ്റ് ചെയ്യപ്പെടും. ഇങ്ങനെ ജനറേറ്റ് ചെയ്യപ്പെടുന്ന ലിങ്കുകള്‍ സ്വകാര്യമല്ല. ഇത് വഴി മറ്റുള്ളവര്‍ക്ക് നിങ്ങളുടെ പ്രോംപ്റ്റുകളും എഐ ജനറേറ്റഡ് റിസല്‍ട്ടും കാണാന്‍ കഴിയും. നിങ്ങളുടെ പേരൊന്നും കാണിക്കില്ല, പക്ഷേ ചാറ്റില്‍ നിങ്ങള്‍ പേരോ മെയില്‍ ഐഡിയോ തുടങ്ങി എന്തൊക്കെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടോ അതെല്ലാം കാണാം
അപരിചിതരായ ഒരാള്‍ വായിക്കരുതെന്ന് വിചാരിക്കുന്ന നിങ്ങളുടെ വിവരങ്ങള്‍, ട്രോമ, റിലേഷന്‍ഷിപ്പ് ഡ്രാമ, ആരോഗ്യം സംബന്ധിച്ച ആശങ്കകള്‍ തുടങ്ങി കോണ്‍ഫിഡന്‍ഷ്യലായ ബിസിനസ് പ്ലാനുകള്‍ വരെ ഈ വിവരങ്ങളില്‍ ഉള്‍പ്പെടും.എന്തായാലും ചാറ്റ് ജിപിടിയോട് മനസ് മൊത്തമായി തുറക്കുന്നതിന് മുന്‍പ് ഒന്ന് സൂക്ഷിക്കാം. ChatGPT സംഭാഷണത്തില്‍ സെന്‍സിറ്റീവ് വിവരങ്ങള്‍ പങ്കിടുന്നത് ഒഴിവാക്കാം. ഷെയര്‍ ബട്ടണ്‍ ഉപയോഗിക്കുന്നതിന് മുന്‍പ് രണ്ട് വട്ടം ആലോചിക്കാം. ChatGPTയില്‍ നിന്ന് എന്തെങ്കിലും ഷെയര്‍ ചെയ്യണമെങ്കില്‍ ഒന്നെങ്കില്‍ കോപ്പി പേസ്റ്റ് ചെയ്യാം, അല്ലെങ്കില്‍ സ്ക്രീന്‍ഷോട്ട് എടുക്കാം. ഇനി നിങ്ങള്‍ക്ക് ചാറ്റ് ChatGPTbnse Shared Links dashboard ല്‍ നിന്ന് ഷെയര്‍ ചെയ്ത ലിങ്കുകള്‍ ഡിലീറ്റ് ചെയ്യാനും കഴിയും. Google അടക്കമുള്ള സെര്‍ച്ച് എന്‍ജിനുകള്‍ അത് തല്‍ക്ഷണം നീക്കം ചെയ്യണമെന്നില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










