ഉള്ള് കുറഞ്ഞ മുടിയുള്ള ആളാണോ നിങ്ങള്‍. മുടിക്ക് ഉള്ളുണ്ട് എന്നു തോന്നിക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കില്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ. മുടി തോളറ്റമോ, അല്ലെങ്കിൽ നീളം കുറച്ചോ വെട്ടുന്നതാകും . അതുപോലെതന്നെ ഒറ്റയടിക്ക് മുടി മുറിക്കാന്‍ വിഷമമാണെങ്കില്‍ അതിനെ ലെയറുകളായി തിരിച്ച് വെട്ടാം. ഇങ്ങനെ വെട്ടുമ്പോള്‍ നിങ്ങളുടെ മുഖം എങ്ങനെയായാലും ഈ ഹെയര്‍സ്റ്റൈല്‍ അതിനു ചേരുമെന്ന പ്രത്യേകതയും ഉണ്ട്. മുടിക്ക് ഉള്ള് തോന്നിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ് കളറിങ്.
മുടിയുടെ നിറം മുഴുവനായി മാറ്റുകയല്ല വേണ്ടത്. മുടിയുടെ പുറം ഭാഗത്തായി ചേരുന്ന നിറം നൽകുക. യഥാർഥ മുടിയ്ക്കൊപ്പം നിറം ഇടകലര്‍ത്താം. അതേസമയം എല്ലാ ദിവസവും ഷാംപു ഉപയോഗിക്കരുത്. ഷാംപു ഉപയോഗിക്കുമ്പോള്‍ തലയോടിനോടു ചേർന്ന് അമര്‍ത്തി കഴുകുക. മുടിയുടെ അറ്റത്ത് അധികം ഉരച്ചു കഴുകേണ്ട. അതേസമയം കണ്ടീഷണർ മുടിയിൽ മാത്രം ഉപയോഗിച്ചാൽ മതി.മറ്റൊന്ന് തലയോടിനോടു ചേര്‍ന്ന് ഹെയര്‍പിനുകള്‍ ഉപയോഗിച്ച് മുടി അല്‍പ്പം ഉയര്‍ത്താം.
തലമുടിയുടെ ഉള്ളില്‍ കൂടി വേണം പിന്നുകള്‍ കുത്താന്‍. ഇത് മുടിക്ക് കൂടുതല്‍ ഉള്ള് തോന്നിക്കാൻ സഹായിക്കും. ഹെയര്‍ ക്രീമുകള്‍ അധികം ഉപയോഗിക്കുന്നത് തലമുടിയുടെ കനം വര്‍ദ്ധിപ്പിക്കും. മുടി കൂടുതല്‍ പതിഞ്ഞിരിക്കാനും ഉള്ള് തീരെയില്ലാത്തതു പോലെ തോന്നിക്കാനും ഇടയാക്കും.തലമുടി നെറ്റിയില്‍ നിന്ന് അല്പം ഉയര്‍ന്നു നില്ക്കുന്ന വിധത്തില്‍ കെട്ടാം. ഇത് കുറച്ച് അലസമായും ഒതുക്കുക്കമില്ലാതെയും കിടന്നാലും വിരോധമില്ല. ഇങ്ങനെ കെട്ടുന്നതു വഴി മുടിക്ക് ഉള്ളുണ്ടെന്നു തോന്നും. ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുമ്പോള്‍ തലയോടിനോടു ചേര്‍ന്നുള്ള ഭാഗം ആദ്യം ഉണക്കുക. ഇതുവഴി തലമുടി ഉയര്‍ന്നു നില്‍ക്കുകയും ഉള്ളുള്ളതായി തോന്നിക്കുകയും ചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.