ഛയ്യ..ഛയ്യ..’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയ ബോളിവുഡ് താരമാണ് മലൈക അറോറ. നടി എന്നതിന് പുറമെ നര്‍ത്തകി, അവതാരക, മോഡല്‍ എന്നിങ്ങനെ പല വേഷങ്ങളിലും തിളങ്ങിയ വ്യക്തിയാണ് മലൈക. അതെ സമയം സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ മലൈകയുടെ ചിത്രങ്ങളൊക്കെ ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. ഫിറ്റ്നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും മലൈക അറോറയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. നാൽപതുകളിലും യുവനടിമാരെ വെല്ലുന്ന ഊർജത്തിനു പിന്നിൽ ചിട്ടയായ ഡയറ്റിങ്ങും വർക്കൗട്ടുമാണെന്ന് താരം തന്നെ പറയാറുണ്ട്. മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനുമായി 2017ല്‍ ബന്ധം വേര്‍പെടുത്തിയ ശേഷം തന്നെക്കാള്‍ പ്രായവ്യത്യാസമുള്ള നടന് അര്ജുന് കപൂറുമായുള്ള ബന്ധം പരസ്യമായി വെളിപ്പെടുത്തുകയും അതിന്റെ പേരില്‍ ഇന്നും വിമര്‍ശനങ്ങള്‍ നേരിടുന്ന താരവുമാണ് മലൈക. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ 49-ാം പിറന്നാള്‍. കരീഷ്മ കപൂര്‍, കരീന കപൂര്‍ ഉള്‍പ്പെടെ അടുത്ത സുഹൃത്തുക്കളും സിനിമയിലെ സുഹൃത്തുക്കളും ആരാധകരും താരത്തിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു. ഇക്കൂട്ടത്തില്‍ എല്ലാവരുടെയും ശ്രദ്ധ നേടിയത് മലൈകയുടെ കാമുകനും നടനുമായ അര്ജുന് കപൂറിന്റെ ആശംസയാണ്. ‘എന്റെ പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകള്‍. നീ നീയായിരിക്കൂ, സന്തോഷത്തോടെയിരിക്കൂ, എന്റേതായിരിക്കൂ’ എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ അര്ജുന് കപൂര്‍ കുറിച്ചത്. ഇരുവരും ഒരുമിച്ചുള്ള മിറര്‍ സെല്‍ഫി പങ്കുവച്ചായിരുന്നു താരത്തിന്റെ ആശംസാ കുറിപ്പ്.’നിന്റേതുമാത്രം’ എന്നായിരുന്നു അര്‍ജുന്റെ സ്റ്റോറി ഷെയര്‍ ചെയ്ത് മലൈക മറുപടി നല്‍കിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.