IMG 20261027 191331Oplus_16908288

ബെംഗളൂരു: ‘അർണബ്’ അതിതീവ്ര ചുഴലിക്കാറ്റായി കരയിലേക്ക് നീങ്ങാൻ തുടങ്ങിയതോടെ അതീവ ജാഗ്രതയില്‍ ആന്ധ്രാപ്രദേശും ഒഡിഷയും.കാറ്റ് ശക്തി പ്രാപിച്ച്‌ തുടങ്ങിയതോടെ ആന്ധ്രാ തീരത്ത് കടല്‍ പ്രക്ഷുബ്ധമായി.ഒഡിഷയില്‍ മഴ കനത്തു. ആന്ധ്രയിലെ കാക്കിനടയില്‍ നിന്ന് എണ്‍പത്തി ഒമ്പതിനായിരം പേരെ ഒഴിപ്പിച്ചു. കാറ്റ് നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുന്നേ കര തൊടുമെന്നാണ് പ്രവചനം.

ആന്ധ്രാപ്രദേശിനെയും ഒഡിഷയെയും ഭീതിയിലാഴ്ത്തി ‘അർണബ്’ ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുകയാണ്. നിലവില്‍ ആന്ധ്രാതീരത്ത് നിന്ന് വെറും 300 കിലോമീറ്റർ മാത്രം അകലെയാണ് അർണബിന്റെ സ്ഥാനം.

മണിക്കൂറില്‍ 25 കിലോമീറ്റർ വേഗതയിലാണ് ഇത് നിലവില്‍ തീരത്തേക്ക് നീങ്ങുന്നത്. നാളെ 12 മണിക്ക് മുന്നേ തൊടുമ്പോള്‍ കാറ്റിന് മണിക്കൂറില്‍ 115 മുതല്‍ 125 കിലോമീറ്റ‌ർ വരെ വേഗത ഉണ്ടാകുമെന്നാണ് പ്രവചനം. കാറ്റ് തീരത്തോട് അടുക്കെ ആന്ധ്രയില്‍ കടല്‍ പ്രക്ഷുബ്ധമായി. അതിശക്തമായ കാറ്റാണ് വിശാഖപട്ടണത്ത് വീശി അടിക്കുന്നത്.

ആന്ധ്രയില്‍ യാനത്തിനും കാക്കിനടയ്ക്കും ഇടയിലുള്ള മേഖലയിലാകും അർണബ് കരയില്‍ പ്രവേശിക്കുക. കരതൊട്ട് കഴി‌‌ഞ്ഞാല്‍ മണിക്കൂറില്‍ 140 കിലോമീറ്റർ വരെ വേഗത കാറ്റ് കൈവരിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

ഇത് മുന്നില്‍ക്കണ്ട് വലിയ സുരക്ഷാ സന്നാഹങ്ങളൊരുക്കുകയാണ് ആന്ധ്രയും ഒഡിഷയും. കാക്കിനട തീരത്തുനിന്ന് മാത്രം 89,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

ആന്ധ്രയിലെ ഹോപ് ഐലൻഡ് പൂർണമായും ഒഴിപ്പിച്ചു. 1400ല്‍ ഏറെ ദുരിതാശ്വാസ ക്യാമ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. നാലായിരത്തിലേറെ ഗർഭിണികളെ സുരക്ഷിത താവളങ്ങളിലെത്തിച്ചു.

കടലില്‍ പോയ മീൻപിടിത്ത ബോട്ടുകളെല്ലാം സുരക്ഷിതമായി തീരത്ത് അടുപ്പിച്ചു. അയല്‍സംസ്ഥാനമായ ഒഡിഷയും കനത്ത ജാഗ്രതയിലാണ്. ഒഡിഷയില്‍ പലയിടത്തും മഴ കനത്തു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Share with