മഞ്ചേശ്വരം ബേക്കൂരിൽ പ്രവൃത്തി പരിചയമേളക്കിടെ പന്തൽ തകർന്ന് വീണ് മുപ്പതോളം കുട്ടികൾക്ക് പരിക്ക്. രണ്ട് അധ്യാപകർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ഇവരെ മംഗലാപുരത്തെ ആശുപത്രിയിലെത്തിച്ചു.പരിക്കേറ്റ കുട്ടികളെ തൊട്ടടുത്തെ താലൂക്ക് ആശുപത്രിയിലും രണ്ട് അധ്യാപകരുടെ തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്.പന്തൽ നിർമ്മാണത്തിലെ അപാകതയാണ് തകർന്നു വീഴാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഉച്ചഭക്ഷണത്തിന്റെ സമയം ആയതിനാൽ തന്നെ പല കുട്ടികളും ഭക്ഷണശാലയിലായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









