ലഖ്നൗ: യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം. ഉത്തർപ്രദേശിലെ ലളിത്പൂരിൽ ഒരു പെൺകുട്ടിയെ പോലീസ് ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്തതായി പരാതി. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. നാല് പേർ ചേർന്ന് ഭോപ്പാലിലേക്ക് തട്ടിക്കൊണ്ട് പോയി ബലാത്സംഗത്തിനിരയാക്കി എന്ന പരാതി നൽകാനെത്തിയ 13 വയസ്സുകാരിയെയാണ് എസ്എച്ച്ഒ തിലകധാരി സരോജ് ബലാത്സംഗത്തിനിരയാക്കിയത്.
സംഭവത്തിൽ പെൺകുട്ടി ചൈൽഡ് ലൈൻ വെൽഫെയർ കമ്മിറ്റിക്ക് പരാതി നൽകി. എസ്എച്ച്ഒ ഉൾപ്പെടെ ആറുപേർക്കെതിരെ കേസെടുത്തു. എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തതായി എസ്പി അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ ഒളിവിലാണ്. ഇയാളെ പിടികൂടാൻ ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടിയെ ആദ്യം ബലാത്സംഗം ചെയ്ത മൂന്ന് പേർ പിടിയിലായി. പോക്സോ പ്രകാരമാണ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തിട്ടുണ്ടെന്ന് ലളിത്പൂർ പൊലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









