ഓപ്പറേഷൻ യെല്ലോ യുടെ ഭാഗമായി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയുണ്ടായി. വീടുകളിൽ നടത്തിയ പരിശോധന യിലാണ് അനർഹമായി .കൈവശം വെച്ച 11 റേഷൻ കാർഡുകൾ പിടിച്ചെടുത്തത്.മേപ്പയ്യൂർ, മഞ്ഞക്കുളം,വിളയാട്ടൂർ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനക്ക് താലൂക്ക് സപ്ലൈ ഓഫീസർ ചന്ദ്രൻ കുഞ്ഞിപറമ്പത്ത്, റേഷനിംങ് ഇൻസ്പെക്ടർമാരായ എം. ശ്രീലേഷ്, പി. രാധാകൃഷ്ണൻ. കെ. ഷിംജിത്ത്. ജീവനക്കാരായ ജ്യോതിബസു എന്നിവർ പങ്കെടുത്തു.പരിശോധന വരും ദിവസങ്ങളിലും തുടരുന്നതാണ്. അതെ സമയം അനർഹ കാർഡുകൾ കൈവശം വെച്ച സർക്കാർ, ഗവൺമെൻ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കെതിരെ വകുപ്പ് തല നടപടികൾക്കായി നിർദ്ദേശം ചെയ്തു. താലൂക്കിൽ അനർഹമായി കൈവശം വെച്ച കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റുകയും അനർഹമായി വാങ്ങിയ റേഷന്റെ വില ഈടാക്കുകയും ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









