സ്വാതന്ത്ര്യാമൃതം “എൻ എസ് എസ് സപ്തദിന ക്യാമ്പിൻ്റെ ഭാഗമായി ജി എച്ച് എസ് എസ് നായർകുഴിയിൽ സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യ ദീപ്തി പരിപാടി സംഘടിപ്പിച്ചു.ഗ്രൗണ്ടിൽ വരച്ച ഇന്ത്യയുടെ രൂപരേഖയിൽ വിദ്യാർത്ഥികൾ ദേശീയ പതാകയുമായി അണിചേർന്നു.ദേശീയപതാകയുയർത്തിയതിന് ശേഷം സ്വാതന്ത്ര്യ ദിന റാലി നടത്തി. വൈകുന്നേരം ഭാരത ഭൂപടത്തിൽ ദീപങ്ങൾ കത്തിച്ച് മനോഹരമായ സ്വാതന്ത്ര്യ ദീപ്തി സംഘടിപ്പിച്ചു.സ്വാതന്ത്ര്യ ദീപ്തിക്കു ചുറ്റും അണിനിരന്ന വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും അഖണ്ഡതാ സംരക്ഷണ പ്രതിജ്ഞ ചെയ്തു. പി.ടി.എ പ്രസിഡണ്ട്.ശ്രീ.പ്രകാശൻ എം, വൈസ് പ്രസിഡണ്ട്.ശ്രീ ഗിരീഷ് ചിറ്റാരിപ്പിലാക്കൽ, SMC ചെയർമാൻ.ശ്രീ.രാധാകൃഷ്ണൻ.എം.ടി, പ്രിൻസിപ്പാൾ കബീർ പറപ്പൊയിൽ, പ്രോഗ്രാം ഓഫീസർ ശ്രീ. ഷിഹാബുദ്ദീൻ, അധ്യാപകരായ ശ്രീ.ബിജു, ശ്രീ.സന്തോഷ്, ശ്രീ.ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി. സ്വാതന്ത്ര്യ ദീപ്തി പ്രോഗ്രാമിൽ “എൻ എസ് എസ് പി.എ.സി അംഗങ്ങളായ ശ്രീമതി. സില്ലി കൃഷ്ണൻ, ശ്രീ.സുധാകരൻ പി.കെ, ശ്രീ.രതീഷ്.ടി എന്നിവർ പങ്കെടുത്തു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









