ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്ന യുവാവിനെ കൈ ഛേദിച്ച നിലയിൽ കണ്ടെത്തി. ഹരിയാനയിലെ പാനിപത്തിലാണ് സംഭവം. റെയിൽവേ ട്രാക്കിന് സമീപം കൈ മുറിച്ച നിലയിൽ ഉത്തർപ്രദേശിൽ നിന്നുള്ള ഇഖ്ലാഖ് എന്ന 28 കാരനെ കണ്ടെത്തിയത്.
റെയിൽവേ ട്രാക്കിനടുത്തുള്ള വീട്ടിൽ ഉറങ്ങുകയായിരുന്ന ഏഴുവയസുകാരിയെ വീടിനുള്ളിൽ കയറി റെയിൽവേ ട്രാക്കിനടുത്തുള്ള വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെവെച്ച് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്.പിന്നാലെ കുട്ടിയെ തിരഞ്ഞത്തിയ ബന്ധുക്കളെയും നാട്ടുകാരെയും കണ്ടതോടെ യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.
അടുത്ത ദിവസം, ട്രാക്കിന് സമീപം കൈ മുറിച്ചു മാറ്റിയ നിലയിൽ ഇയാളെ കണ്ടെത്തിയത്. എന്നാൽ റെയിൽവേ ട്രാക്കിൽ ഉണ്ടായ അപകടത്തിൽ കൈ നഷ്ടപ്പെട്ട് കേസ് അവസാനിപ്പിക്കാൻ പോലീസ് ശ്രമിക്കുകയാണെന്നും യുവാവിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. മുസ്ലീം ആയതിന്റെ പേരിൽ ഒരു സംഘം തന്നെ ആക്രമിച്ചതായും പീഡന ആരോപണം തെറ്റാണെന്നും യുവാവ് പറഞ്ഞു. രണ്ട് കേസുകളിലും പോലീസ് എസ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 24 ന് നടന്ന സംഭവം ഇപ്പോൾ ആണ് പുറത്തു വന്നിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.