പാഴൂർ: സമൂഹത്തിന്റെ വളർച്ചയ്ക്കും നവതലമുറയ്ക്കും പ്രചോദനമായ വ്യക്തികളെ ആദരിക്കുന്ന ചടങ്ങ് എഷ്യൻഗ്രാഫ് ദിനപത്രം പാഴൂരിൽ സംഘടിപ്പിച്ചു. പാഴൂർ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങ് നാടിന്റെ പാരമ്പര്യത്തെയും ആത്മാവിനെയും വിളിച്ചോതുന്ന ആത്മാർഥ നിമിഷങ്ങളായി മാറി.
വിവിധ മേഖലകളിൽ ദീർഘകാലം സമർപ്പിത സേവനം അനുഷ്ഠിച്ച് നാടിൻ്റെ അഭിമാനമായിത്തീർന്ന പതിമൂന്ന് പേരാണ് ഈ വർഷത്തിൽ പാഴൂരിൽ നിന്നും “ഗ്രാമപൾസ്” ബഹുമതിക്ക് അർഹരായത്. വിദ്യാഭ്യാസം, കാർഷികം, വ്യാപാരം, പാരമ്പര്യ തൊഴിൽ മേഖലകൾ, സംരംഭകത്വം എന്നിവയിൽ അവർ നൽകിയ സംഭാവനകൾ സമൂഹം അഭിനന്ദനത്തോടെ ഓർത്തെടുത്തു.
വേദിയിൽ വി.ടി. അഹമ്മദ്കുട്ടി മൗലവി (70 വർഷത്തെ അധ്യാപന സേവനം), കോമോയിൻ ഹാജി (60 വർഷത്തെ കാർഷിക സേവനം), കുഞ്ഞൻ പെരുവാട്ടിൽ (50 വർഷത്തെ കാർഷിക സേവനം),സി.ടി. അഷറഫ് (നാരങ്ങാളി റെസ്റ്റോറന്റ്, നാടിന്റെ അഭിമാനമായ സംരംഭം), പർദ ഇൻ മുസ്തഫ (33 വർഷത്തെ സേവനം),അമ്മാളു ചക്കാലൻ കുന്നത്ത് (കളിമൺ പാത്ര നിർമാണം),കെ.വി. ആലിക്കുട്ടി താത്തൂർപൊയിൽ (40 വർഷത്തെ സമർപ്പിത പത്രവിതരണ സേവനം),കുഞ്ഞഹമ്മദ് വി.ടി. (50 വർഷത്തെ വ്യാപാര സേവനം), സലീം സി.ടി. (40 വർഷത്തെ മത്സ്യവ്യാപാര സേവനം), മുഹമ്മദ് സി കെ (40 വർഷത്തെ ഫ്ലോർ മിൽ സേവനം), വിജയൻ പി എ ( 40 വർഷത്തെ ടൈലറിങ് സേവനം), അഹമ്മദ് കുട്ടി ഇ ( 40 വർഷത്തെ വ്യാപാര സേവനം), അബ്ദുൽ റഷീദ് സി ടി ( 40 വർഷത്തെ വ്യാപാര സേവനം) എന്നിവരെയാണ് ആദരിച്ചത്.
ചടങ്ങിൽ ഒളിക്കൽ ഗഫൂർ (പ്രസിഡന്റ്, ചാത്തമംഗലം ഗ്രാമപഞ്ചായത്ത്), നാസർ എസ്റ്റേറ്റ്മുക്ക് (ജില്ലാ പഞ്ചായത്ത് അംഗം, കോഴിക്കോട്), ഇ.പി. വത്സല (വാർഡ് മെമ്പർ), ഡോ. കെ. റിയാസ് (അസിസ്റ്റന്റ് പ്രൊഫസർ, എം.എ.എം.ഒ. കോളേജ്, മണാശ്ശേരി), സി. കെ. ചന്ദ്രൻ, ഉണ്ണിമോയി പി.പി., മുഹമ്മദ് ഇഖ്ബാൽ പി. എന്നിവർ പ്രധാന അതിഥികളായി പങ്കെടുത്തു.
പി.ടി. അമീൻ, ഡോ. സി. കെ. ഷമീം, എൻ.എം. ഷഹീർ പാഴൂർ, ഗിരീഷ് പി.കെ., സഫറുള്ള ടി., രീശ്മ പി., അമീൻ ഷാഫിദ് എന്നിവർ വേദിയിൽ ആശംസകൾ നേർന്ന് സംസാരിച്ചു.
ചടങ്ങ് ഗ്രാമത്തിന്റെ ചരിത്രവും പൈതൃകവും ഓർമ്മപ്പെടുത്തുന്ന ആത്മാർഥ നിമിഷങ്ങളായി മാറി. നാടിന്റെ വളർച്ചയ്ക്കായി ദീർഘകാലം മൗനമായി പ്രവർത്തിച്ച വ്യക്തികൾക്ക് സമൂഹം ചേർന്ന് ആദരവ് അർപ്പിച്ചു.
“ഗ്രാമത്തിന്റെ ആത്മാവും പൈതൃകവും നിലനിർത്തി തലമുറകളെ പ്രചോദനമാക്കിയവർക്ക് ആദരമർപ്പിക്കുക എന്നത് സമൂഹത്തിന്റെ കടമയാണ്! നാടിന്റെ വളർച്ചയും ഐക്യവും ഉറപ്പുവരുത്തിയവരുടെ സംഭാവനകൾ ചടങ്ങിൽ ആവേശത്തോടെ ഓർമ്മിക്കപ്പെട്ടു. ഇവരുടെ ജീവിതം പുതിയ തലമുറയ്ക്കു മാതൃകയായിരിക്കുമെന്നും” വേദിയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










