അസമിലെ ധോൽപൂരിൽ കയ്യേറ്റമൊഴിപ്പിക്കലിനിടെ പോലീസ് വെടിവെച്ചു കൊന്ന ഗ്രാമീണന്റെ നെഞ്ചിൽ ചവിട്ടിക്കയറിയ ഫോട്ടോഗ്രാഫറെ അറസ്റ്റ് ചെയ്തു. കടുത്ത സംഘ്പരിവാർ അനുഭാവി കൂടിയായ ബിജോയ് ശങ്കർ ബാനിയ എന്ന ഫോട്ടോഗ്രാഫറാണ് അറസ്റ്റിലായത്. പോലീസിന്റെ സാന്നിധ്യത്തിലാണ് ഇയാൾ ഗ്രാമീണന്റെ മൃതദേഹത്തിൽ നെഞ്ചിൽ ചവിട്ടുകയും മുഖത്ത് കൈ ചുരുട്ടി ഇടിക്കുകയുമൊക്കെ ചെയ്തത്.
കുടിയൊഴിപ്പിക്കലെന്ന പേരിൽ ക്രൂരമായ നടപടികളാണ് പോലീസ് ഇന്നലെ ഗ്രാമീണർക്ക് നേരെ നടത്തിയത്. വെടിവെച്ചും വളഞ്ഞിട്ട് തല്ലിയും മൂന്ന് ഗ്രാമീണരെയാണ് പോലീസ് കൊലപ്പെടുത്തിയത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.
What protocol orders firing to the chest of a lone man coming running with a stick @DGPAssamPolice @assampolice ? Who is the man in civil clothes with a camera who repeatedly jumps with bloodthirsty hate on the body of the fallen (probably dead) man? pic.twitter.com/gqt9pMbXDq
— Kavita Krishnan (@kavita_krishnan) September 23, 2021
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.