പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം ജനുവരി 17 മുതൽ വിളിച്ചുചേർക്കാൻ ഗവർണറോട് ശിപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവർണറുടെ നയപ്രഖ്യാപനത്തോടെയായിരിക്കും സഭാസമ്മേളനം തുടങ്ങുക. പുതിയ ഗവർണറായി ചുമതലയേൽക്കുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗവുമായിരിക്കും ഇത്തവണത്തേത്.
23 വരെ സമ്മേളനം തുടരും. ബജറ്റ് അവതരിപ്പിക്കുന്നതിന് ഫെബ്രുവരി ഏഴിന് സഭ വീണ്ടും ചേരും. ഏഴിനായിരിക്കും സംസ്ഥാന ബജറ്റ്. ഈ സമ്മേളനം ഫെബ്രുവരി 13 വരെ തുടരും. തുടർന്ന് ബജറ്റ് പൂർണമായും പാസാക്കുന്നതിന് മാർച്ചിൽ സഭ വീണ്ടും ചേരും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










