എടിഎം വിനിമയവുമായി ബന്ധപ്പെട്ട് ആര്‍ബിഐ വര്‍ധിപ്പിച്ച ഫീസ് വ്യാഴാഴ്ചമുതല്‍ പ്രാബല്യത്തില്‍. സൗജന്യ പരിധിക്കുശേഷമുള്ള പണം പിന്‍വലിക്കല്‍, നിക്ഷേപിക്കല്‍, ബാലന്‍സ് പരിശോധന, മിനി സ്റ്റേറ്റ്മെന്റ് തുടങ്ങിയ ഇടപാടുകൾക്കുള്ള ഇന്റര്‍ചേഞ്ച് ഫീസാണ് വര്‍ധിപ്പിച്ചത്. ഒരുമാസത്തെ സൗജന്യ ഇടപാട് പരിധി കഴിഞ്ഞാൽ ഇപ്പോഴുള്ള 21ന് പകരം 23 രൂപയും നികുതിയും നൽകണം. സൗജന്യ പരിധിക്കുശേഷമുള്ള ഓരോ ഇടപാടിനും ഇത് ബാധകമാണ്.
സേവിങ്സ് അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎം ഉപയോഗിച്ച് ഒരു മാസം മെട്രോ നഗരങ്ങളില്‍ മൂന്നും മറ്റിടങ്ങളില്‍ അഞ്ചും ഇടപാടുകളുമാണ് സൗജന്യം. ബാങ്ക് നെറ്റ് വര്‍ക്ക്, സോഫ്റ്റ് വെയര്‍ തടസ്സമുണ്ടായാല്‍ അത് ഇടപാടായി കണക്കാക്കില്ല.
ഡിജിറ്റല്‍ ബാങ്കിങ് പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് എംടിഎം സൗജന്യ ഇടപാടുകളുടെ എണ്ണം കുറച്ചതെന്നാണ് ആര്‍ബിഐ വിശദീകരണം. എന്നാല്‍, മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗത്തിൽ സൗജന്യ പരിധിക്കുശേഷം ഈടാക്കുന്ന തുകയാണ് ഇന്റർചേഞ്ച് ഫീസ്. ഈ തുക ബാങ്കുകൾ തമ്മിൽ കൈമാറുകയാണ് പതിവ്. ബാങ്കുകളുടെ ഇടപാടുകളുടെ ബാധ്യത ഉപയോക്താക്കളിൽ അടിച്ചേല്‍പ്പിക്കുന്നുവെന്ന് ആക്ഷേപമുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










