ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് നഞ്ചിയമ്മ “സിഗ്നേച്ചർ” എന്ന ചിത്രത്തിനുവേണ്ടി പാടിയ ‘അട്ടപ്പാടി സോങ്ങ് ‘ പുറത്തിറങ്ങി. നടൻ ദിലീപാണ് ഗാനം പുറത്തുവിട്ടത്. ഊരുമൂപ്പൻ തങ്കരാജ് മാഷാണ് ഈ ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും നിർവ്വഹിച്ചിട്ടുള്ളത്. എറണാകുളത്ത് നടന്ന ചടങ്ങിൽ നഞ്ചിയമ്മ, സംവിധായകൻ മനോജ് പാലോടൻ, തിരക്കഥാകൃത്ത് ഫാദർ ബാബു തട്ടിൽ സി എം ഐ, അരുൺ ഗോപി, മ്യൂസിക് ഡയറക്ടർ സുമേഷ് പരമേശ്വർ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.