ചാഴൂരിൽ ഡി.വൈ.എഫ്.ഐ നേതാക്കളെ കാറിടിച്ച് വീഴ്ത്തി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ കോൺഗ്രസുകാരായ അഞ്ച് പ്രതികൾ അറസ്റ്റിൽ. ആലപ്പാട് കണ്ണംകുളങ്ങര മിഥുൻ നായർ, ചാഴൂർ എസ്.എൻ റോഡിൽ ചെമ്പകശ്ശേരി അജിൽകൃഷ്ണ (കിച്ചു), പഴുവിൽ അന്തോണി വളവ് സ്വദേശി കുറുവത്ത് വീട്ടിൽ സനിൽ, പഴുവിൽ നേതാജി റോഡിൽ തെക്കെമഠത്തിൽ സേവാഗ് (കണ്ണൻ), ചാഴൂർ പാറക്കുളം സ്വദേശി വലിയവീട്ടിൽ അഭിരാം എന്നിവരെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ബൈക്കിൽ യാത്ര ചെയ്തിരുന്ന ഡി.വൈ.എഫ്.ഐ മേഖല പ്രസിഡൻറ് വി.എസ്. ധനുഷിനെയും വൈസ് പ്രസിഡൻറ് എൻ.എസ്. ഷംനാദിനെയും കോൺഗ്രസ് പ്രവർത്തകരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളുമായ സംഘം കാറിലെത്തി ബൈക്ക് ഇടിച്ച് വീഴ്ത്തി വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. കഴുത്തിനുനേരെ വന്ന വെട്ട് കൈകൊണ്ട് തടഞ്ഞ ഷംനാദിെൻറ കൈത്തണ്ടയിൽ ആഴത്തിലുള്ള മുറിവുണ്ട്. ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷംനാദ് കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
ആക്രമണത്തിന് ശേഷം കാറിൽ സഞ്ചരിച്ച സംഘം സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിന് മുന്നിൽ നിന്നിരുന്ന ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി പി.കെ. അഖിലിനെയും ട്രഷറർ കെ.എ. അജിത്തിനെയും കാറിടിച്ച് അപായപ്പെടുത്താനും ശ്രമിച്ചു. സ്ഥലത്തെത്തിയ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലായത്. വധശ്രമത്തിന് കേസെടുത്ത് പ്രതികളെ റിമാൻഡ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.