കോഴിക്കോട്: കണ്ണൂരില്‍ കുഞ്ഞിനെ കടല്‍ത്തീരത്തെ പാറയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ ശരണ്യ വിചാരണ ദിവസം ആത്മഹത്യക്കു ശ്രമിച്ചു.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് ഹോട്ടലില്‍ മുറിയെടുത്തശേഷം വിഷം കഴിക്കുകയായിരുന്നു. വിഷം കഴിച്ച നിലയില്‍ ശരണ്യയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ് ഹോട്ടല്‍ ജീവനക്കാർ ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചത്. ശരണ്യയുടെ കൂടെ ആരുമുണ്ടായിരുന്നില്ല.
കുട്ടിയെ കൊന്നതുമായി ബന്ധപ്പെട്ട കേസില്‍ തളിപ്പറമ്ബ് കോടതിയില്‍ തിങ്കളാഴ്ച വിചാരണ തുടങ്ങാന്‍ ഇരിക്കെയാണ് ആത്മഹത്യാശ്രമം. 2020 െഫബ്രുവരി 17ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. കാമുകനൊപ്പം കഴിയാൻ ഭർത്താവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന മകൻ വിയാനെ എടുത്തുകൊണ്ടുപോയി ശരണ്യ വീടിനു സമീപത്തെ കടലില്‍ എറിഞ്ഞെന്നാണ് കേസ്.
പ്രണവ്-ശരണ്യ ദമ്ബതിമാരുടെ മകന്‍ വിയാന്‍ എന്ന കുട്ടിയുടെ മൃതദേഹം തയ്യില്‍ കടപ്പുറത്തെ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ നിന്നായിരുന്നു കണ്ടെത്തിയത്. പ്രണയിച്ച് വിവാഹിതരായവരായിരുന്നു ശരണ്യയും പ്രണവും. എന്നാല്‍ ഇവരുടെ ദാമ്ബത്യത്തില്‍ പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടായി. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്നായിരുന്നു ശരണ്യ ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അവര്‍ കുറ്റം സമ്മതിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.