താമരശേരി: മോഷണശ്രമത്തിനിടെ നാലുപേരെ താമരശേരി പോലീസ് പിടികൂടി. മലപ്പുറം പോത്തുകല്ല് മുണ്ടേരി പിടിക്കര ദേവൻ (19), ബാലുശേരി തിരുവാട് പാലോളി ലക്ഷംവീട് വീരൻ (19), വയനാട് കമ്ബളക്കാട് ചെറുവാടിക്കുന്ന് അജി (24), പൂനത്ത് കുളങ്ങര രതിഷ് (20) എന്നിവരെയാണ് തൊണ്ടിമുതലും വാഹനവും സഹിതം പോലീസ് പിടികൂടിയത്.
പോലീസ് നൈറ്റ് പട്രോളിംഗിനിടെ അമ്ബായത്തോട്ടില്‍ നിന്നാണ് ഇവർ പിടിയിലായത്. ഇന്നലെ പുലർച്ചെ നാലിന് പോലീസ് ജീപ്പ് അമ്ബായത്തോട് എത്തിയപ്പോള്‍ സംശയകരമായ സാഹചര്യത്തില്‍ റോഡരികില്‍ നിർത്തിയിട്ട കെ എല്‍ 70 എഫ് പിക്കപ്പ് വാനിനരികില്‍ നില്‍ക്കുകയായിരുന്ന നാലുപേർ ഷെഡില്‍ നിന്നും എന്തോ എടുത്ത് വാഹനത്തിലിടുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
വാഹനം പരിശോധിച്ചതില്‍ വാഹനത്തില്‍ ആക്രി സാധനങ്ങള്‍, ബാറ്ററി, വെല്‍ഡിംഗ് മെഷീൻ, പമ്പ് സെറ്റുകള്‍, വാഹനങ്ങളുടെ റേഡിയേറ്ററുകള്‍ എന്നിവ കണ്ടെത്തി.
ഇവരുടെ കൈയില്‍നിന്നും സ്പാനർ, സ്ക്രൂ ഡ്രൈവർ തുടങ്ങിയ ടൂള്‍സും മറ്റും കണ്ടെടുത്തു.
വാഹനത്തിലുള്ള സാധനങ്ങളെ സംബന്ധിച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ വാഹനത്തിലുണ്ടായിരുന്ന വസ്തുക്കള്‍ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മോഷ്ടിച്ചു കൊണ്ടുവരികയാണെന്ന് പോലീസിന് ബോധ്യപ്പെട്ടു. പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.