കോഴിക്കോട്: സൗത്ത് ബീച്ചിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ ഒഴിപ്പിച്ചതിൽ പ്രതിഷേധം. പോലീസിന്റെ സഹായത്തോടെ കോർപ്പറേഷൻ ആരോഗ്യ വകുപ്പ് ജീവനക്കാർ തട്ടുകടകൾ ഒഴിപ്പിച്ച് ലോറികളിൽ കൊണ്ടുപോയി. ഇതോടെ, കടകൾ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ജീവനക്കാരെ തടഞ്ഞുവച്ചു.
തട്ടുകടകൾ ലൈസൻസ് ഇല്ലാത്തതിനാൽ ഒഴിപ്പിച്ച് കൊണ്ടുപോയി എന്നാണ് അധികൃതർ അവകാശപ്പെട്ടത്. പ്രതിഷേധം ശക്തമായതോടെ അനുനയത്തിലെത്തിയ ഉദ്യോഗസ്ഥർ കൊണ്ടുപോയ സാധനങ്ങൾ തിരികെ നൽകുമെന്ന് ഉറപ്പ് നൽകി. ഇതോടെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു. തങ്ങളുടെ കടകൾ നടത്തുന്നതിന് ലൈസൻസിന് അപേക്ഷിച്ചിട്ടുണ്ടെന്നും കോർപ്പറേഷൻ ലൈസൻസ് നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










